Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫോണിൽ ഇൻറർനെറ്റ് കണക്ഷനില്ലാതെ ഇനി മുതൽ കംപ്യൂട്ടറിൽ വാട്ട്സ് ആപ്പിൻറെ വെബ്​ വേർഷൻ ഉപയോഗിക്കാം. ഉപയോക്താക്കളുടെ ദീർഘ നാളത്തെ ആവശ്യം നിറവേറ്റുന്ന പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.ഫോണിൽ ഇൻറർനെറ്റ്​ കണക്ഷനുള്ളപ്പോൾ മാത്രമേ ഇതുവരെ വാട്ട്സ് ആപ്പ് ​ വെബ്​ പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നുള്ളൂ. മൾട്ടി- ഡിവൈസ്​ സപ്പോർട്ടിലൂടെയാണ് ഈ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത്.

പരീക്ഷണ ഘട്ടമെന്ന നിലയിൽ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴിയാകും പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് നൽകിത്തുടങ്ങുക. ആൻഡ്രോയ്​ഡ്​, ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളിൽ വാട്ട്സ് ആപ്പ്​ ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക്​ വൈകാതെ അപ്​ഡേറ്റിലൂടെ ഈ സൗകര്യം ലഭ്യമാകും. വാട്ട്സ് ​ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്​ഡേറ്റുകളും നൽകുന്ന WABetaInfo യുടെ ബ്ലോഗ്​പോസ്റ്റിലാണ്​ ഇക്കാര്യം പുറത്തുവിട്ടത്.ബീറ്റ പ്രോഗ്രാമിൽ ചേരുന്നവർക്ക്​ നാല്​ ഡെസ്​ക്​ടോപ്പ്​ ഡിവൈസുകളിൽ ഒരേസമയം അവരുടെ വാട്ട്സ് ​ആപ്പ്​ പ്രവർത്തിപ്പിക്കാം. എന്നാൽ, മറ്റൊരാളുമായി ചാറ്റ്​ ചെയ്യാനോ കോൾ ചെയ്യാനോ സാധിക്കണമെങ്കിൽ അവരും വാട്ട്സ് ആപ്പ് അപ്ഡേറ്റ്​ ചെയ്യേണ്ടതായി വരും.

നിലവിൽ ലക്ഷക്കണക്കിന്​ വരുന്ന ബീറ്റ ടെസ്റ്റർമാരുണ്ടെങ്കിലും അവരിൽ ചുരുക്കം ചിലർക്ക്​ മാത്രമേ ബീറ്റ പ്രോഗ്രാം ലഭ്യമാക്കുന്നുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക്​ പുതിയ വെബ്​ സവിശേഷതകൾ അടക്കമുള്ള അപ്​ഡേറ്റ്​ എത്തുമെന്നാണ് റിപ്പോർട്ട്. വാട്​സ്​ആപ്പ്​ ബിസിനസ്​ ആപ്പിനും സമാന ഫീച്ചർ നൽകിയിട്ടുണ്ട്​.

Readers Comment

Add a Comment