Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:02 pm
  • 18th April, 2024
  • Overcast Clouds
33.82°C33.82°C
  • Humidity: 76 %
  • Wind: 2.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് തുടർച്ചയായ മൂന്നാം ആഴ്ചയും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ക്രൂഡ് ഓയിലിന്റെ വിലയിൽ നേരിയ ഇടിവുണ്ടായതും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ആണ് ഇന്ധന വില വർധിപ്പിക്കുന്നതിൽ നിന്ന് എണ്ണക്കമ്പനികളെ തടയുന്നത്. ദിവസങ്ങളോളം തുടർച്ചയായി വില വർധിച്ച ശേഷമാണ് ഇപ്പോൾ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. ഫെബ്രുവരി 27ന് ആണ് രാജ്യത്ത് അവസാനമായി ഇന്ധന വില വർധിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുച്ചേരിയിലും കേരളം, അസം, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും 27ന് വൈകിട്ട് ആണ്. ഡൽഹിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയും ആണ് വില. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്ധന വില സർവകാല റെക്കോർഡിലാണ്.ഫെബ്രുവരിക്ക് ശേഷം 14 തവണകളായി പെട്രോളിന് 4.22 രൂപയും ഡീസലിന് 4.34 രൂപയും ആണ് വർധിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും രാജ്യത്ത് ഇന്ധന വില വർദ്ധിക്കുമെന്നാണ് എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥരുടെ നിഗമനം.

Readers Comment

Add a Comment