Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് രണ്ടു വർഷമായി രണ്ടായിരം രൂപയുടെ കറൻസി നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് രേഖാമൂലം നൽകിയ മറുപടിയിൽ ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. 2018 മാർച്ച് 30 വരെയുള്ള കണക്കുകൾപ്രകാരം 2000 രൂപയുടെ 3,362 മില്യൺ കറൻസി നോട്ടുകൾ രാജ്യത്താകെ ഉണ്ട്. 2000 രൂപ നോട്ടിൻറെ വിനിമയത്തിൽ രാജ്യത്ത് കുറവ് സംഭവിച്ചതായും മന്ത്രി മറുപടിയിൽ വ്യക്തമാക്കി. 2021 ഫെബ്രുവരി 26 വരെയുള്ള കണക്കുകൾ പ്രകാരം 2000 രൂപയുടെ 2,499 മില്യൺ കറൻസി നോട്ടുകൾ മാത്രമാണ് രാജ്യത്ത് വിനിമയത്തിലുള്ളത്. ഇതാകട്ടെ കറൻസി നോട്ടുകളുടെ ആകെ എണ്ണത്തിൽ 3.27 ശതമാനവും മൂല്യത്തിൽ 37.26 ശതമാനവുമാണ്. 2016-17 സാന്പത്തിക വർഷത്തിൽ 2000 രൂപയുടെ 3,542.991 മില്യൺ കറൻസി നോട്ടുകൾ അച്ചടിച്ചതായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2019ൽ പറഞ്ഞത്.നോട്ട് നിരോധനത്തിന് ശേഷമായിരുന്നു രണ്ടായിരത്തിന്റെ പുതിയ നോട്ട് രാജ്യത്ത് നിലവിൽ വരുന്നത്. 2016 നവംബർ 10 ന് ആയിരുന്നു അത്. നിലവിൽ ഇന്ത്യയിൽ അച്ചടിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ നോട്ട് എന്ന നിലയിൽ 2000 രൂപ നോട്ട് ആദ്യ കാലത്ത് തിളങ്ങിയെങ്കിലും പതിയെ നോട്ടിന്റെ ഡിമാൻഡ് മെല്ലെ കുറഞ്ഞു.പൊതുജനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് സർക്കാരും ആർബിഐയും ചേർന്നാണ് പുതിയ കറൻസികൾ അച്ചടിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഉയർന്ന മൂല്യമുള്ള നോട്ടുകൾക്ക് ആവശ്യക്കാരില്ല എന്നത് അച്ചടി നിർത്താൻ പ്രധാനമായും കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.കോവിഡ് സാമ്പത്തിക പ്രതിസന്ധിയും ലോക്ക് ഡൗണുകളും കൂടി വന്നപ്പോൾ 2000 രൂപ നോട്ടുകൾക്ക് തീരെ ഉപയോഗമില്ലാതെയുമായി. പുതിയ 500, 200, 100, 50, 20, 10 രൂപ നോട്ടുകളാണ് ഇപ്പോൾ ഏറ്റവുമധികം കാണാൻ കഴിയുന്നതും
23.71°C








