Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ കംപ്‌ളീറ്റ് ഇലക്ട്രിക് കാര്‍ ഒക്ടോബറില്‍ ആഗോള വിപണിയിലെത്തും. പെട്രോളിലും വൈദ്യുതിയിലും ഒരുപോലെ ഓടുന്ന ഹൈബ്രിഡ് മോഡല്‍ XC 40 കോംപാക്റ്റ് എസ്.യു.വി മോഡല്‍ ആണ് ഇപ്പോള്‍ മാര്‍ക്കറ്റിലുള്ളത്. ഇംഗ്‌ളണ്ടില്‍ വിപണിയിലിറക്കിയ ഹൈബ്രിഡ് മോഡല്‍ വൈകാതെ യൂറോപ്യന്‍ വിപണിയിലുമെത്തും.
നിലവിലുള്ള എല്ലാ പെട്രോള്‍ മോഡലുകള്‍ക്കും ഇലക്ട്രിക് വേരിയന്റ് കൂടി വിപണിയിലെത്തിക്കാനാണ് വോള്‍വോയുടെ ശ്രമം. ഇതോടെ എല്ലാ മോഡലുകള്‍ക്കും ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുന്ന കമ്പനിയെന്ന ബഹുമതിയും വോള്‍വോയ്ക്ക് സ്വന്തമാകും. ഇപ്പോഴത്തെ ഹൈബ്രിഡ് വേരിയന്റില്‍ 10.7 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഊര്‍ജ്ജസ്രോതസ്സ്. വൈദ്യുതിയില്‍ മാത്രം ഓടുമ്പോള്‍ മണിക്കൂറില്‍ 46 കിലോ മീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.
23.71°C








