Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാലത്തും ഇടിയാതെ വീണ്ടും ഉയർന്നിരിക്കുകയാണ് ജി.എസ്.ടി വരുമാനം. ഫെബ്രുവരിയിൽ ജി.എസ്.ടി നികുതി പിരിവ് 1.13 ലക്ഷം കോടി രൂപയായാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏഴു ശതമാനമാണ് വർധന.

തുടർച്ചയായ അഞ്ചാം തവണയാണ് വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നത്. തുടർച്ചയായി മൂന്നാം തവണയും 1.1 ലക്ഷം കോടി രൂപ കടന്നതായി റവന്യൂ വകുപ്പ് അറിയിച്ചു. ഏപ്രിലിൽ ജിഎസ്ടി വരുമാനം കുത്തനെ ഇടിഞ്ഞതിന് ശേഷം വരുമാനം ഉയർന്ന് തുടങ്ങിയിരുന്നു. ലോക്ക്ഡൗൺ കാലത്ത് വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ജിഎസ്ടിയിൽ നിന്നുള്ള വരുമാനക്കുറവ് പഠിയ്ക്കാനും വരുമാനം ഉയർത്താനും സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.ജനുവരിയിൽ നടത്തിയ വിൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതാണ് ഫെബ്രുവരിയിലെ വരുമാനം. ജിഎസ്ടി കൈകാര്യം ചെയ്യുന്ന വിവിധ ഏജൻസികളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി വ്യാജ-ഇൻവോയ്‌സിംഗിനെതിരായി സ്വീകരിച്ച കർശന നടപടികളും ജിഎസ്ടി വരുമാനം ഉയർത്താൻ സഹായിച്ചു.

Readers Comment

Add a Comment