Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:59 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒപെക് മന്ത്രിമാരുടെ അസാധാരണ യോഗം മാർച്ച് മൂന്നിന് ചേരും. ആഗോള വിപണിയിൽ എണ്ണവില കുതിയ്ക്കുന്ന സാഹചര്യത്തിലാണ് യോഗം. ഉൽപാദനം വെട്ടിക്കുറച്ച നടപടി തുടരാൻ തന്നെയാകും സൗദി അറേബ്യ അടക്കമുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം എന്നാണ് വിലയിരുത്തൽ.

അമേരിക്കയുടെ പ്രതിദിന എണ്ണ ഉൽപാദനത്തിൽ നാല് ദശലക്ഷം ബാരൽ കുറവ് വന്നതും, കോവിഡ് വാക്‌സിൻ വിതരണം ശക്തിപ്പെട്ടതോടെ വിപണിയിൽ രൂപപ്പെട്ട ഉണർവും എണ്ണവില ഉയരാൻ കാരണമാണ്. രണ്ട് മാസത്തിനുള്ളിൽ എണ്ണ വിലയിൽ 24 ശതമാനം വർധനയാണുണ്ടായത്. അതേസമയം, ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങളിൽ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ഇത് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്. 

Readers Comment

Add a Comment