Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആഗോള വിപണിയിൽ എണ്ണ വില ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ധന വില കുതിച്ചുയരുന്നു.ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 74 രൂപയും വാണിജ്യതലസ്ഥാനമായ മുംബൈയിൽ 80 രൂപയുമാണ് വില. 

കഴിഞ്ഞ ഒരാഴ്‌ചയായി രാജ്യത്ത് ഇന്ധന വില വർധിക്കുകയാണ്. സൗദിയിലെ ആരാംകോ എണ്ണ കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്ക്കരണ ശാലക്കും നേരെ കഴിഞ്ഞയാഴ്ച ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് ഇന്ധനവില ക്രമാതീതമായി വർധിച്ചത്. ആക്രമണത്തെ തുടർന്ന് സൗദി എണ്ണ ഉൽപ്പാദനം കുറച്ചിരുന്നു. തുടർച്ചയായ എട്ടാം ദിവസമാണ് ഇന്ത്യയിൽ എണ്ണ വില ഉയരുന്നത്. 

എണ്ണ വിതരണം വേഗത്തിൽ പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് സൗദി അറിയിച്ചു. അതെ സമയം ഇപ്പോഴത്തെ പ്രതിസന്ധി വർഷങ്ങളോളം പ്രതിഫലിക്കുമെന്നാണ് വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Readers Comment

Add a Comment