Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓപ്പോയുടെ മികച്ച സാങ്കേതിക വിദ്യകളിലൊന്നാണ് വിഒസി ഫാസ്റ്റ് ചാർജിംഗ്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് 20 മിനിറ്റിനുള്ളിൽ ഒരു ബാറ്ററി ചാർജ് ചെയ്യും.ഈ പുതിയ സാങ്കേതിക വി്ദ്യ അറിയപ്പെടുന്നത് ഫ്‌ളാഷ് ഇനിഷ്യേറ്റീവ് എന്ന പുതിയ പേരിലാണ്.
ഈ സാങ്കേതിക വിദ്യ ഫോണുകൾ കൂടാതെ മറ്റ് പല ഉപകരണങ്ങളിലേക്ക് കൂടി ഇപ്പോൾ വികസിപ്പിക്കാനാണ് ഓപ്പോ ശ്രമിക്കുന്നത്. നിലവിൽ ഷാങ്ഹായിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ ഈ പുതിയ സംരംഭം കമ്പനി അവതരിപ്പിച്ചു. ഇതു പ്രകാരം, പ്രൊപ്രൈറ്ററി ചാർജിംഗ് സാങ്കേതികവിദ്യകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഓപ്പോ പറഞ്ഞു.ഫ്ളാഷ് ഇനിഷ്യേറ്റീവിന് കീഴിൽ ഓപ്പോ ഓട്ടോമൊബൈലുകളും ചാർജിംഗ് ആക്സസറികളും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിൽ അങ്കർ, എഫ്എഡബ്ല്യു-ഫോക്സ്വാഗൺ എന്നിവയുമായി കമ്പനി പങ്കാളികളാകും. ഇത് ചൈനയിലെ എഫ്എഡബ്ല്യു ഗ്രൂപ്പും ഫോക്സ് വാഗനും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ചൈനീസ് വിപണിയിൽ ഈ രണ്ട് കമ്പനികളുടെയും ഉൽപ്പന്നങ്ങളിൽ വിഒഒസി ഫളാഷ് ചാർജിംഗ് സാങ്കേതികവിദ്യ തുടക്കത്തിൽ നടപ്പാക്കുമെന്നാണ് ഇതിനർത്ഥം. കൂടാതെ, പൊതു ഉപയോഗത്തിനായി ചാർജിംഗ് സ്റ്റേഷനുകളുടെ രൂപത്തിൽ ചാർജിംഗ് സാങ്കേതികവിദ്യ വിന്യസിക്കുമെന്നും ഓപ്പോ വ്യക്തമാക്കി.
ഓപ്പോ പറയുന്നതനുസരിച്ച്, ഫ്ളാഷ് ഇനിഷ്യേറ്റീവിലെ ഓരോ പങ്കാളിയും അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയ്ക്കായി ഓപ്പോ നിർമ്മിച്ച കുത്തക സാങ്കേതിക ഡിസൈനുകൾ ഉപയോഗിക്കും. പങ്കാളികളെ ചൈന ടെലികമ്മ്യൂണിക്കേഷൻ ടെക്നോളജി ലബോറട്ടറി (സിടിടിഎൽ) എന്ന സർട്ടിഫിക്കേഷൻ ലാബ് പരീക്ഷിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.
ചാർജറുകൾ പോലുള്ള മൊബൈൽ ആക്സസറികളിലേക്ക് ഓപ്പോയുടെ അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യ അങ്കർ കൊണ്ടുവരുമ്പോൾ, ഫോക്സ്വാഗൺ തിരഞ്ഞെടുത്ത കാറുകളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ഓഡി കാറുകൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമോ എന്നതിനെക്കുറിച്ച് വിവരവമില്ല. എൻഎക്സ്പി സെമി കണ്ടക്ടറുകൾ ഈ സാങ്കേതികവിദ്യ സ്വീകരിച്ച് സ്മാർട്ട് സിറ്റികൾ, വ്യാവസായിക ഇൻഫ്രാസ്ട്രക്ചറുകൾ, ഓട്ടോമോട്ടീവ്, സ്മാർട്ട് ഹോമുകൾ എന്നിവ നിർമ്മിക്കുന്നതിന് സ്മാർട്ട് കണക്റ്റുചെയ്ത ഉപകരണങ്ങളിൽ ഇത് ഉപയോഗിക്കും.
23.84°C








