Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും ഇന്നും വര്‍ധിച്ചു. സംസ്ഥാനത്ത് ആദ്യമായി പെട്രോളിന് 90 രൂപ പിന്നിട്ടു. കഴിഞ്ഞ എട്ടു മാസത്തിനിടെ 18 രൂപയില്‍ അധികമാണ് ഇന്ധന വില വര്‍ധിച്ചത്.തിരുവനന്തപുരത്താണ് പെട്രോള്‍ വില 90 രൂപയില്‍ അധികം ആയത്. ഫെബ്രുവരിയില്‍ 12 ദിവസത്തിനിടയില്‍ ഏഴ് തവണ ഇന്ധന വില കൂടി. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 88 രൂപ 30 പൈസയാണ്. ഡീസലിന് ആവട്ടെ ഇന്ന് 82 രൂപ 66 പൈസയായി. കോഴിക്കോട്ട് പെട്രോളിന് 88 രൂപ 29 പൈസയും ഡീസലിന് 82 രൂപ 61 പൈസയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോള്‍ 90 രൂപ 2 പൈസയായി. ഡീസല്‍ 84 രൂപ 27 പൈസയുമാണ്.ജനങ്ങള്‍ ദിനംതോറും ഉള്ള ഇന്ധന വില വര്‍ധനവ് അവശ്യ സാധനങ്ങളുടെ വില വര്‍ധനവിന് കാരണമാകും എന്ന ആശങ്കയിലാണ്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ സര്‍വകാല റെക്കോര്‍ഡില്‍ ആണ്.

Readers Comment

Add a Comment