Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ്.യു.വിയായ ഥാറിന്റെ പുതിയ മോഡൽ വിപണിയിലെത്തി നാല് മാസം പിന്നിടുമ്പോഴേക്കും 39000-ത്തിൽ അധികം ബുക്കിങ്ങുകളാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്. പ്രതിദിനം 200 മുതൽ 250 ആളുകൾ വരെ ഥാർ ബുക്ക് ചെയ്യുന്നതായാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ജനുവരിയിൽ മാത്രം 6000 ബുക്കിങ്ങുകളാണ്‌ ഥാറിന് ലഭിച്ചിട്ടുള്ളതെന്നും മഹീന്ദ്രയുടെ കണക്ക്. പെട്രോൾ എൻജിനിലെത്തിയിട്ടുള്ള ഥാറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ലഭിച്ചിട്ടുള്ളതിൽ 45 ശതമാനം ബുക്കിങ്ങും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍മോഡലിനാണെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത് . ഥാറിൽ ആദ്യമായാണ് മഹീന്ദ്ര ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പരീക്ഷിച്ചിരിക്കുന്നത്. നഗര പ്രദേശങ്ങളിലാണ് ഥാറിന് കൂടുതൽ ഉപയോക്താക്കളുള്ളത്.

ഡിമാന്റ് ഉയരുന്ന സാഹചര്യത്തിൽ ജനുവരി മാസം മുതൽ ഥാറിന്റെ നിർമാണം പ്രതിമാസം 2000-ത്തിൽ നിന്ന് 3000-ആക്കി ഉയർത്തുമെന്ന് മഹീന്ദ്ര ഉറപ്പുനൽകിയിരുന്നു. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ്.യു.വിയായ ഥാർ എ.എക്‌സ്, എൽ.എക്‌സ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 12.10 ലക്ഷം രൂപ മുതൽ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 

Readers Comment

Add a Comment