Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:43 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറു ദിവസത്തിനിടെ രാജ്യത്ത് പെട്രോൾ വില 1.59 രൂപ വർധിച്ചു. ഡീസലിന് 1.39 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിക്കുന്നത്. സൗദി അറേബ്യയയിലെ ആരാംകോയുടെ എണ്ണപ്പാടത്തിനും എണ്ണ സംസ്കരണ ശാലക്കും നേരെ കഴിഞ്ഞ ആഴ്ച യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ തുടർന്നാണ് ഇന്ധന വിലയിൽ വർധനയുണ്ടായത്. 

ഡൽഹിയിൽ ഞായറാഴ്ച പെട്രോളിന് 27 പൈസ കൂടി 73.62 രൂപയിലെത്തി. ഡീസലിന് 18 പൈസ വർധിച്ച് 66.74 രൂപ ആയി. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോളിന് 77.03 രൂപയും ഡീസലിന് 71. 82 രൂപയുമാണ് വിപണി വില. 

ആരാംകോയിലെ ആക്രമണത്തെ തുടർന്ന് സൗദി എണ്ണയുൽപ്പാദനം കുറച്ചിരുന്നു. എത്രയും വേഗം എണ്ണ  വിതരണം പുനഃസ്ഥാപിക്കാനാകുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.

Readers Comment

Add a Comment