Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് പുതുക്കിയ മദ്യ വില പ്രാബല്യത്തിൽ വന്നു. 30 മുതൽ 40 രൂപ വരെ വർധനവാണ് മദ്യത്തിൻറെ വിലയിൽ ഉണ്ടാകുക. പുതുക്കിയ വില ബിവറേജസ് കോർപ്പറേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച അവധിയായിരുന്നതിനാലാണ് ഇന്നു മുതൽ വില വർധന നിലവിൽ വന്നത്. കേരളത്തിൽ മദ്യം വിതരണം ചെയ്യുന്ന സ്വകാര്യ വിതരണക്കാർക്ക് നൽകുന്ന അടിസ്ഥാന വില വർധിപ്പിക്കുന്നതിനായാണ് ഇപ്പോൾ വില കൂട്ടുന്നത്.  ഇതിന് ആനുപാതികമായി നികുതിയും കൂടിയിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിന് 30 രൂപ മുതൽ 40 രൂപയാണ് വർധിക്കുന്നത്.  വിതരണക്കാർ ബെവ്‌കോക്ക് നൽകുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയിൽ ഏഴ് ശതമാനമാണ് വർധന. ഏറ്റവും വില കുറഞ്ഞതും വലിയ വിൽപ്പനയും ഉള്ള ജവാൻ റം ഫുൾ ബോട്ടിലിന് 420 രൂപ ഉണ്ടായിരുന്നത് 450 രൂപയായി.മദ്യത്തിന് 40 രൂപ വില കൂടുമ്പോൾ സർക്കാരിന് 35 രൂപയും ബെവ്‌കോയ്‌ക്ക് ഒരു രൂപയും കമ്പനിക്ക് നാല് രൂപയുമാണ് കിട്ടുന്നത്. വില വർധനവിൻറെ പശ്ചാത്തലത്തിൽ സർക്കാരിന് വർഷം 1000 കോടിയുടെ അധിക വരുമാനമാണ് ലഭിക്കുക.

Readers Comment

Add a Comment