Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുതിയ പ്രൈവസി പോളിസിക്കെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്ന പാശ്ചാത്തലത്തിൽ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് വാട്‌സാപ്പ്. ഉപയോക്താക്കൾ അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് ഉറപ്പ് പറയുകയാണ് വാട്‌സാപ്പ്. ‘ചില അഭ്യൂഹങ്ങളിൽ 100% വ്യക്തത വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ എന്റ് റ്റു എന്റ് എൻക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് ഞങ്ങൾ തുടരും. ഞങ്ങളുടെ പ്രൈവസി പോളിസി അപ്‌ഡേറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കുകയില്ല.’ വാട്‌സാപ്പ് പറഞ്ഞു.
വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളോ നിങ്ങളുടെ കോളുകളോ കാണാൻ സാധിക്കില്ല, നിങ്ങളെ വിളിക്കുകയും നിങ്ങൾക്ക് സന്ദേശമയക്കുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങൾ വാട്‌സാപ്പ് സൂക്ഷിക്കില്ല, നിങ്ങൾ ഷെയർ ചെയ്യുന്ന ലൊക്കേഷൻ വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ കാണാൻ സാധിക്കില്ല, വാട്‌സാപ്പ് ഗ്രൂപ്പുകൾ പ്രൈവറ്റ് തന്നെ ആയിരിക്കും, നിങ്ങൾക്ക് ഡിസപ്പിയർ മെസേജസ് സെറ്റ് ചെയ്യാൻ സാധിക്കും, നിങ്ങൾക്ക് നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്‌തെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് വാട്‌സാപ്പ് വ്യക്തത വരുത്തിയത്. എങ്കിലും വിമർശകർ ഉന്നയിക്കുന്ന ആശങ്കകളിൽ പലതിലും കമ്പനിയ്ക്ക് വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല.
23.71°C








