Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:56 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സംസ്ഥാന സർക്കാരിൻറെ സ്കെയിൽ അപ്പ് ഗ്രാൻറിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‍യുഎം) സ്റ്റാർട്ടപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഡ്രൈവ് 2021 ൻറെ ഭാഗമായി ബിസിനസും വരുമാനവും വർദ്ധിപ്പിക്കാൻ താൽപര്യമുള്ള സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനാണ് 12 ലക്ഷം രൂപ വരെയുള്ള സ്കെയിൽ അപ്പ് ഗ്രാൻറ് സർക്കാർ നൽകുന്നത്. അപേക്ഷിക്കുന്ന സ്റ്റാർട്ടപ്പുകളുടെ കഴിഞ്ഞ ഒരു വർഷത്തെ വരുമാനം 12 ലക്ഷമോ, 2019-2020 സാമ്പത്തിക വർഷത്തിലെ ആകെ വിറ്റുവരവ് അൻപതു ലക്ഷമോ ആയിരിക്കണം. അല്ലെങ്കിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 12 ലക്ഷത്തിൽ കുറയാതെ ഇക്വിറ്റി നിക്ഷേപം നേടിയിരിക്കണം.കെഎസ്‍യുഎമ്മിൻറെ യുണീക്ക് ഐഡി നിർബന്ധം.

ഐഡിയ ഗ്രാൻറ് ലഭിച്ചിട്ടുള്ള സ്റ്റാർട്ടപ്പുകൾക്കും ഉൽപ്പന്നങ്ങൾക്കും 10 ലക്ഷം രൂപവരെയും ഉത്പ്പന്നവൽക്കരണ ഗ്രാൻറ് ലഭിച്ചിട്ടുള്ളവയ്ക്ക് 5 ലക്ഷം രൂപവരെയുമുള്ള സ്കെയിൽ അപ്പ് ഗ്രാൻറിനാണ് അർഹത. ഒരേ ഉൽപ്പന്നത്തിനോ, വ്യത്യസ്ത ഉൽപ്പന്നങ്ങൾക്കോ സ്കെയിൽ അപ് ഗ്രാൻറ് നേരത്തേ ലഭിച്ചിട്ടുള്ള സ്റ്റാർട്ടപ്പുകൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ പരിശോധിച്ച് വിദഗ്ധരുടെ പാനൽ ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടർന്ന് കൊവിഡ് മാനദണ്ഡ പ്രകാരം വിദഗ്ധ സമിതിയുടെ മുന്നിൽ സ്റ്റാർട്ടപ്പുകൾ അവതരണം നടത്തും. വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരമാണ് അന്തിമ തിരഞ്ഞെടുപ്പ്.

Readers Comment

Add a Comment