Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ജനുവരി ഒന്നു മുതൽ ചെക്കുകൾക്ക് പുതിയ പോസിറ്റീവ് പേ സംവിധാനം നടപ്പാക്കുന്നു. ചെക്ക് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ് ഇത്. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കൂടി നൽകേണ്ടിവരും. ചെക്ക് ഇഷ്യു ചെയ്യുന്നയാൾ അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തുക, ചെക്ക് തീയതി, കൊടുക്കുന്ന ആളുടെ പേര് എന്നിവ നൽകേണ്ടിവരുമെന്ന്എസ്ബിഐ അറിയിച്ചു.

ഡിജിറ്റൽ പണമിടപാടിലെ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായിട്ടാണ് ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക ക്രമക്കേട് തടയുന്നതിന് പുതിയ മാർഗ രേഖ ആർ ബി ഐ പുറത്തിറക്കിയിട്ടുള്ളത്. ചെക്കുകൾ വ്യാജമായി സമർപ്പിച്ചും കള്ള ഒപ്പിട്ട് നൽകിയും മറ്റും വലിയ തുകകൾ തട്ടിച്ചെടുക്കാറുണ്ട്. ഇത് തടയാൻ പല നടപടികൾ സ്വീകരിച്ചിരുന്നു എങ്കിലും നൂറ് ശതമാനം വിജയമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെക്കുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള നടപടിയുമായി റിസർവ് ബൈങ്ക് രംഗത്തെത്തിയത്.

⭕എന്താണ് പോസിറ്റീവ് പേ?

അക്കൗണ്ടുടമ ആർക്കെങ്കിലും ചെക്ക് നൽകി കഴിഞ്ഞാൽ അയാളുടെ ജോലി അവിടെ അവസാനിക്കുന്നില്ല. കൊടുത്ത ചെക്കിന്റെ വിശദ വിവരങ്ങൾ അപ്പോൾ തന്നെ ബാങ്കുമായി പങ്കുവയ്ക്കണം. ഒപ്പം ആരുടെ പേരിലാണോ ചെക്ക് നൽകിയത് അയാളുടെ പേരുവിവരങ്ങളും ഇങ്ങനെ പങ്കു വയ്ക്കുന്നു. ബാങ്കിലെത്തുമ്പോൾ ചെക്ക് സാധാരണ (ഒപ്പ് അടക്കമുള്ള കാര്യങ്ങൾ) പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പുറമേ ചെക്ക് നൽകിയ ആൾ ബാങ്കിലേക്ക് ഷെയർ ചെയ്ത വിവരങ്ങളും താരതമ്യം ചെയ്യുന്നു. ഇവ രണ്ടും ഒന്നാണെങ്കിൽ മാത്രം പണം നൽകുന്നു. അല്ലെങ്കിൽ തിരിച്ചയക്കുന്നു. ഇങ്ങനെ ചെക്കിന് 'ഡബിൾ ലെയർ' സുരക്ഷ ഉറപ്പാക്കണമോ എന്ന് അക്കൗണ്ടുടമയ്ക്ക് തീരുമാനിക്കാം. എന്നാൽ 50,000 രൂപയിൽ കൂടിയ തുകയാണ് ഇങ്ങനെ കൈമാറുന്നതെങ്കിൽ വിവരങ്ങൾ നിർബന്ധമായും കൈമാറിയിരിക്കണം.

⭕വിശദാംശങ്ങൾ കൈമാറണം

ഇപ്പോൾ ഒന്നോ രണ്ടോ ബാങ്കുകൾ ഇത് നടപ്പിലാക്കുന്നുണ്ട്. ബാങ്ക് പുറത്തിറക്കിയിരിക്കുന്ന മൊബൈൽ ആപ്പ് വഴിയാണ് വിവരങ്ങൾ കൈമാറേണ്ടത്. നിലവിൽ ആർബിഐയുടെ സർക്കുലർ അനുസരിച്ച് ചെക്ക് നൽകുന്നയാൾക്ക് എസ് എം എസ്, മൊബൈൽ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ്, എടിഎം അടക്കമുള്ള ഡിജിറ്റൽ സങ്കേതത്തിലൂടെ വിശദാംശങ്ങൾ ബാങ്കുകൾക്ക് കൈമാറാം. ഇങ്ങനെ കൈമാറുന്ന വിവരങ്ങൾ പോസിറ്റിവ് പേയുടെ കേന്ദ്രീകൃത ഡാറ്റാ സിസ്റ്റത്തിലേക്ക് പോകും. ചെക്ക് ബാങ്കിൽ നൽകുമ്പോൾ സിസ്റ്റത്തിലുള്ള ഈ വിവരങ്ങളുമായി ഒത്തുനോക്കി പണം നൽകും.

Readers Comment

Add a Comment