Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:00 am
  • 19th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 89 %
  • Wind: 0.65 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ ടെലികോം കമ്പനികളായ ഭാരതി എയർടെലിനും വിഐയ്ക്കുമെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) കത്തയച്ച് റിലയൻസ് ജിയോ. തങ്ങളുടെ ഉപഭോക്താക്കളെ പോർട്ട് ചെയ്യിപ്പിച്ച് മറ്റുള്ള മൊബൈൽ സേവനദാക്കളുടെ വരിക്കാരാക്കാൻ എയർടെല്ലും വിഐയും വ്യാജ പ്രചാരണം നടത്തുന്നുവെന്നു കാണിച്ചാണ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ട്രായ്ക്കു കത്ത് നൽകിയത്. സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച മൂന്ന് പുതിയ കാർഷിക നിയമങ്ങൾ വഴി റിലയൻസ് വമ്പൻ നേട്ടമുണ്ടാക്കുമെന്ന ധാരണ ഇരു കമ്പനികളും (എയർടെല്ലും വിഐയും) സൃഷ്ടിച്ചതായി റിലയൻസ് ജിയോ ആരോപിച്ചു .

“ഉപഭോക്തൃ ധാരണയെ ബാധിക്കുന്ന തരത്തിൽ എതിരാളികളുടെ തെറ്റായ പ്രചാരണത്തിന്റെ ഫലമായി ഞങ്ങൾക്ക് ധാരാളം പോർട്ട് ചെയ്യാനുള്ള അഭ്യർത്ഥനകൾ (ഒരു ടെലികോം സേവന ദാതാവിൽ നിന്നും മറ്റൊന്നിലേക്ക് മാറാനുള്ള അപേക്ഷ) ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ വീണ്ടും നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു,” റിലയൻസ് ജിയോ ട്രായ്ക്ക് അയച്ച കത്തിൽ കുറിച്ചു. ജിയോയുടെ കത്തിന് ട്രായ് മറുപടി നൽകിയിട്ടില്ലെങ്കിലും എയർടെല്ലും വിഐയും വിഷയത്തിൽ പ്രതികരണവുമായെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ഈ ആരോപണം പൂർണമായും തങ്ങൾ നിഷേധിക്കുന്നുവെന്നാണ് ഭാരതി എയർടെൽ പ്രസ്താവനയിൽ പറഞ്ഞത്. തങ്ങളുടെ എതിരാളികളോടും പങ്കാളികളോടും കമ്പനി ആദരവോടെയാണ് പെരുമാറുന്നതെന്നും ഭാരതി എയർടെൽ കൂട്ടിച്ചേർത്തു. ബിസിനസ്സ് മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നതിൽ തങ്ങൾ വിശ്വസിക്കുന്നുവെന്നും റിലയൻസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വോഡഫോൺ ഐഡിയയും വിശദീകരിച്ചു.

Readers Comment

Add a Comment