Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അടുത്ത ഏപ്രിലില്‍ നിലവില്‍ വരുന്ന പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളോടെ (ബിഎസ് 6) ഏഴു വാഹനങ്ങള്‍ പുറത്തിറക്കി മാരുതി സുസുക്കി മുന്‍നിരയില്‍. പുതിയ മോഡലായ എക്‌സ് എല്‍ 6 നു പുറമേ എര്‍ട്ടിഗ, ഡിസയര്‍, ബലേനോ, സ്വിഫ്ട്, വാഗണ്‍ ആര്‍, ആള്‍ട്ടോ 800 എന്നിവയുടെ പുതിയ പതിപ്പുകളാണ് ബിഎസ് 6 മുദ്രയോടെ മാര്‍ക്കറ്റിലെത്തിയത്. ഇതോടെ നിലവില്‍ ഇന്ത്യയി്ല്‍ മാരുതി വിറ്റഴിക്കുന്ന പെട്രോള്‍ കാറുകളില്‍ 70 ശതമാനവും ബിഎസ് 6- ല്‍ ഉള്‍പ്പെട്ടവയായെന്ന് കമ്പനി വ്യക്തമാക്കി.

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10-ന്റെ പുതിയ പതിപ്പായ നിയോസ് ഉള്‍പ്പെടെ പല വാഹന നിര്‍മ്മാതാക്കളും ബിഎസ് 6 വാഹനങ്ങള്‍ വിപണിയിലെത്തിച്ചു തുടങ്ങിയെങ്കിലും ഏറ്റവും കൂടുതല്‍ മോഡലുകള്‍ ഒരുമിച്ച് പുതിയ സ്്‌റ്റേജിലേക്കു മാറ്റിയതിന്റെ ക്രെഡിറ്റ് മാരുതി സുസുക്കിക്കാണ്. അതേസമയം, ബിഎസ് 6 കാറുകള്‍ നിലവില്‍ പെട്രോള്‍ പമ്പുകളില്‍ ലഭിക്കുന്ന ബിഎസ് 4 മാനദണ്ഡമനുസരിച്ചുള്ള പെട്രോളില്‍ ഓടിക്കുന്നത് പ്രശ്‌നമുണ്ടാക്കില്ലെന്ന് കമ്പനി ഉറപ്പു നല്‍കുന്നു. ഇക്കാര്യം ഉറപ്പാക്കാന്‍ കമ്പനി നിരവധി പരിശോധനകള്‍ നടത്തിയതായും മാരുതി വ്യക്തമാക്കുന്നു.

 

Readers Comment

Add a Comment