Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓൺലൈനിലൂടെ റബർ വിറ്റഴിയ്ക്കാനുള്ള പുതിയ ഇ-പ്ലാറ്റ്‍ഫോം തയ്യാറാക്കാനൊരുങ്ങുകയാണ് റബർ ബോർഡ്. റബർ ബോർഡിൻെറ നേതൃത്വത്തിലാണ് നേരിട്ടുള്ള വിൽപ്പനയ്ക്ക് പുറമെ ഓൺലൈൻ വ്യാപാരവും. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന ഐസൊല്യൂഷൻസ് എന്ന കമ്പനിയ്ക്കാണ് ഇതിൻെറ ചുമതല. കർഷകർ സ്റ്റോക്കും പ്രതീക്ഷിക്കുന്ന വിലയും ഓൺലൈനിൽ അപ്‍ലോഡ് ചെയ്യും.

കൂടുതൽ പേരിലേക്ക് വിവരം എത്താനും ഗുണനിലവാരത്തിന് അനുസരിച്ച് കർഷകർക്ക് മെച്ചപ്പെട്ട വില ലഭിയ്ക്കാത്ത സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ലോകത്തിൽ എവിടെയിരുന്നും വിൽപ്പനയിൽ പങ്കാളികളാകാൻ കഴിയുന്ന രീതിയിലായിരിക്കും മാർക്കറ്റ് പ്ലേസ്.വരും മാസങ്ങളിലേക്കുള്ള അഡ്വാൻസ് വിൽപ്പനയും നടത്താൻ ഇതിൽ സൗകര്യമുണ്ടായിരിക്കുമെന്നാണ് സൂചന.അതേസമയം സ്വാഭാവിക റബറിന് പരമാവധി വില ഉറപ്പാക്കാൻ ഇ-വ്യാപാരത്തിന് കഴിയുമോ എന്ന ആശങ്ക പ്ലാൻേറഴ്സ് സമിതി ഉൾപ്പെടെ ഉന്നയിച്ചിട്ടുണ്ട്

Readers Comment

Add a Comment