Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യ- ചൈന സംഘർഷത്തെ തുടർന്ന് ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയ വീഡിയോ മേക്കിങ് ആപ്പായ ടിക് ടോക്കിന്റെ അമേരിക്കയിലെ ആസ്തിയും ബിസിനസും വിൽക്കുന്നതിന് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന് അനുവദിച്ചിരുന്ന സമയപരിധി യുഎസ് വിദേശ നിക്ഷേപ സമിതി (സിഎഫ്ഐയുഎസ്) ഒരാഴ്ച കൂടി നീട്ടി. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്. നവംബർ 27 വരെയായിരുന്നു അനുവദിച്ച സമയം.

നേരത്തെ നവംബർ 12നകം ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്ക് കൈമാറാനായിരുന്നു ബൈറ്റ്ഡാൻസിനോട് ട്രംപ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ സമയപരിധി നീട്ടണമെന്ന ബൈറ്റ്ഡാൻസിന്റെ ആവശ്യപ്രകാരം നവംബർ 27ലേക്ക് നീട്ടുകയായിരുന്നു.ടിക്ടോക്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇത് യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി ചൈനക്ക് നൽകുന്നുവെന്നും ആരോപിച്ചായിരുന്നു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. പിന്നാലെ അമേരിക്കൻ കമ്പനികൾക്ക് ടിക് ടോക് കൈമാറാൻ ബൈറ്റ്ഡാൻസിന് ട്രംപ് നിർദേശം നൽകുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ വാദം തെറ്റാണെന്നായിരുന്നു ബൈറ്റ്ഡാൻസിന്റെ പക്ഷം.

കൂടാതെ കമ്പനിയുമായി ഏതെങ്കിലും ബിസിനസ് ഇടപാടുകൾ നടത്തുന്നത് നിയമവിരുദ്ധമാക്കിക്കൊണ്ട് ഓഗസ്റ്റിൽ മറ്റൊരു എക്‌സിക്യൂട്ടീവ് ഉത്തരവും പുറത്തിറക്കിയിരുന്നു

 

 

Readers Comment

Add a Comment