Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പേഴ്‌സണൽ വെൽനസ് ബ്രാൻഡായ ഹീലിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ. 2015- ൽ കേരളം കേന്ദ്രീകരിച്ച് സ്ഥാപിച്ച ഹീൽ ഹെൽത്ത് സപ്ലിമെന്റുകൾ, ഹൗസ് ഹോൾഡ് പേഴ്സണൽ കെയർ ഉത്പന്നങ്ങൾ തുടങ്ങിയവയാണ് വിറ്റഴിയ്ക്കുന്നത്. ഇന്ത്യൻ നിരയിലെ ആവേശമുണർത്തുന്ന ക്രിക്കറ്ററാണ് സഞ്ജുവെന്നും ടി20 ലീഗിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനവും ഫിറ്റ്‌നസും കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിനാൽ തന്നെ പേഴ്‌സണൽ വെൽനസ്സിന്റെ അംബാസഡറാകാൻ അദ്ദേഹം അനുയോജ്യനാണെന്നും ഹീലിന്റെ ഡയറക്ടർ രാഹുൽ മാമ്മൻ പറഞ്ഞു. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോൺസേഴ്‌സ് കൂടിയാണ് കമ്പനി.

ഫൂട്‌ബോൾ ക്ലബ്ബുമായി ചേർന്ന് സാനിറ്റൈസറുകൾ, ഹാൻഡ് വാഷ് തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ കമ്പനി പുറത്തിറക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള താരമാണെന്നതും കേരളത്തിൽ നിന്നുള്ള ബ്രാൻഡിനെ പ്രതിനിധീകരിയ്ക്കാൻ സഞ്ജു സാംസണെ തെരഞ്ഞെടുക്കാൻ കാരണമായിട്ടുണ്ട്. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി സഞ്ജു ഐഎസ്എൽ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയാശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.കൂക്കബറ എന്ന ആസ്‌ട്രേലിയൻ സ്‌പോർട് ബ്രാൻഡിന്റെയും ബ്രാൻഡ് അംബാസഡർ ആണ് സഞ്ജു സാംസൺ. ബ്രാൻഡിനെ പ്രതിനിധീകരിയ്ക്കുന്ന ആദ്യ ഇന്ത്യൻ ഐപിഎൽ താരം കൂടിയാണ് സഞ്ജു.

Readers Comment

Add a Comment