Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:56 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
I2INEWS i2i News Trivandrum

രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു. തുടർച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതിൽ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു.

ഏപ്രിൽ-ജൂൺ പാദത്തിൽ സമ്പദ്‌വ്യവസ്ഥ 24 ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. നവംബർ 27ന് സർക്കാർ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ പ്രസിദ്ധീകരിക്കും.

വാഹന വിൽപ്പന മുതൽ ബാങ്കിങ് മേഖലയിലെ ചലനങ്ങൾ വരെ നിരീക്ഷിച്ച ശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്. കമ്പനികൾക്ക് മുന്നേറ്റം നിലനിർത്താനായാൽ ഒക്ടോബർ-ഡിസംബർ പാദത്തിൽ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

Readers Comment

Add a Comment