Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അസംസ്‌കൃത എണ്ണ വിലയിൽ നാലു ശതമാനത്തോളം ഇടിവുണ്ടായി. കോവിഡ് വ്യാപിക്കുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തിലാണ് എണ്ണ വിലയിലും കുറവ് രേഖപ്പെടുത്തിയത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45 ഡോളർ നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് 34.21 ഡോളറിലുമെത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്.

കോവിഡ് അടച്ചിടലിൽ നിന്ന് രാജ്യങ്ങൾ പിന്മാറി തുടങ്ങിയതോടെ അസംസ്‌കൃത എണ്ണയ്ക്ക് ഡിമാൻഡ് കൂടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഇങ്ങനെ ഒരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. ശൈത്യകാലമായതിനാൽ അസംസ്‌കൃത എണ്ണയുടെ പ്രതിദിന ഉപഭോഗം 25 ലക്ഷം ബാരലായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബ്രിട്ടൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ ലോക് ഡൗൺ പ്രഖ്യാപിച്ചത് വിപണിക്ക് തിരിച്ചടിയായി.

Readers Comment

Add a Comment