Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വന്തം സെർച്ച്‌ എഞ്ചിനുമായി ടെക് ഭീമന്മാരായ ആപ്പിൾ. ഐഫോൺ, മാക്ബുക്ക്, ഐപാഡ് ഉൾപ്പടെയുള്ള ആപ്പിളിന്റെ ഉൽപ്പന്നങ്ങളിൽ ഇനി കമ്പനിയുടെ തന്നെ സെർച്ച്‌ എഞ്ചിൻ എത്തുമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു സെർച്ച്‌ എഞ്ചിൻ വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യയും വിഭവങ്ങളും ആപ്പിളിന് ഇതിനകം തന്നെ ഉണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം കമ്പനി വെബ് ക്രോളിങ് നിരക്ക് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.

ഐഫോണിലും ഐപാഡിലും ഡിഫാൾട്ട് സെർച്ച്‌ എഞ്ചിൻ ഗൂഗിൾ ആക്കുന്നതിന് 10 ബില്ല്യൺ ഡോളറാണ് പ്രതിവർഷം ആപ്പിൾ നൽകുന്നത്. ആപ്പിളിന്റെ സേവന വരുമാനത്തിന്റെ 20 ശതമാനം ഈ തുകയാണ്. വർഷം അവസാനിക്കാനിരിക്കെ കരാർ നീട്ടാനുള്ള സാധ്യതയില്ലെന്ന് രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം നിലവിലെ സാഹചര്യത്തിൽ ആപ്പിൾ എങ്ങനെയാണ് അതിന്റെ സ്വന്തം സെർച്ച്‌ എഞ്ചിൻ അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. എന്നാൽ ഗൂഗിളിന്റെ എതിരാളിയാകുമെന്നും ഫോണുകൾക്കായി സ്വന്തമായി വെബ് സൈറ്റും അപ്ലിക്കേഷനും ഉണ്ടെന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

Readers Comment

Add a Comment