Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ പോലെയുള്ള സ്ഥാപനങ്ങള്‍ കണ്‍സള്‍ട്ടന്‍സി ഡിവിഷന്‍ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന് ശ്രീ. എം എ യൂസഫലി പറഞ്ഞു. ഇന്നലെ കെഎഫ്‌സി ഉദ്യോഗസ്ഥരുമായുള്ള ഓണ്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കായി പുതിയ മേഖലകള്‍ കണ്ടെത്തണമെന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ധാരാളം നിക്ഷേപകര്‍ കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നു എന്നാല്‍ കേരളത്തില്‍ തുടങ്ങാന്‍ പറ്റിയ പ്രോജക്റ്റുകളുടെ അഭാവമാണ് ഇവരെ മുതല്‍മുടക്കില്‍ നിന്നും പിന്തിരിപ്പിക്കുന്നത്' അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ലാഭമുള്ള വ്യവസായ മേഖലകള്‍ കണ്ടെത്തുവാനും അടിസ്ഥാനസൗകര്യങ്ങള്‍, മറ്റ് അനുമതികള്‍ എന്നിവ ഏര്‍പ്പെടുത്തി നല്‍കുവാനും പറ്റുന്ന കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടെങ്കില്‍ കേരളത്തിലേക്ക് മികച്ച നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പറ്റുമെന്നും  അദ്ദേഹം പറഞ്ഞു.

ബഹു. ധനകാര്യമന്ത്രി ഡോക്ടര്‍ തോമസ് ഐസക് അധ്യക്ഷനായ സംവാദത്തില്‍ 250-ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എം എസ് എം ഇ യൂണിറ്റുകള്‍ക്ക് കെഎഫ്‌സി വഴി പ്രത്യേക വായ്പ പദ്ധതി കൊണ്ടുവരണമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരം കോര്‍പറേറ്റുകളുടെ സബ് കോണ്‍ട്രാക്ട് എടുത്തു നടത്തുന്ന എംഎസ്എംഇ കള്‍ക്ക് കെ എഫ് സി യും കോര്‍പ്പറേറ്റും ചേര്‍ന്ന് തയ്യാറാക്കുന്ന ധാരണാപത്രത്തിന് അടിസ്ഥാനത്തില്‍ നല്‍കാവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇതെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കെഎഫ്‌സി സിഎംഡിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

'കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തികരംഗത്തെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും, പുതിയ ബിസിനസ് തലങ്ങളെ പറ്റി മനസ്സിലാക്കുവാനും ഓണ്‍ലൈന്‍ വെബിനാറുകളുടെ ഒരു പരമ്പര തന്നെ സംഘടിപ്പിക്കുവാന്‍ മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നു. അതിനു തുടക്കം ഇടുവാന്‍ പത്മശ്രീ ശ്രീ എം എ യൂസഫലിയെ തന്നെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്' കെഎഫ്‌സി സിഎംഡി ശ്രീ ടോമിന്‍ ജെ  തച്ചങ്കരി ഐപിഎസ് അറിയിച്ചു.

Readers Comment

Add a Comment