Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിലയൻസ് ജിയോ പുതിയ വെബ് ബ്രൗസർ പുറത്തിറക്കി. ജിയോ പേജസ്' എന്ന പേരിലാണ് ഇന്റർനെറ്റ് വെബ് ബ്രൗസർ പുറത്തിറക്കിയിരിക്കുന്നത്. ക്രോമിയം ബ്ലിങ്ക് എഞ്ചിൻ അടിസ്ഥാനമാക്കി സമ്പൂർണമായി ഇന്ത്യയിൽ രൂപകൽപന ചെയ്ത ജിയോ പേജസ് ബ്രൗസറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ചില ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ എട്ട് ഭാഷകൾ ബ്രൗസറിൽ ലഭിക്കും.ഓരോ വ്യക്തികളുടെയും താൽപര്യങ്ങൾ അനുസരിച്ചാണ് ജിയോ പേജസ് സജ്ജമാക്കിയിരിക്കുന്നത്. ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി ഭാഷകളാണ് ബ്രൗസറിൽ ലഭിക്കുക. തിരഞ്ഞെടുക്കുന്ന ഭാഷകളുടെ അടിസ്ഥാനത്തിൽ പ്രാദേശിക ഭാഷകൾ വേർതിരിച്ച്‌ കാണിക്കും. സ്മാർട് ഡൗൺലോഡ് മാനേജർ, ഇൻകൊഗ്നിറ്റോ ബ്രൗസിങ്, എൻക്രിപ്റ്റഡ് കണക്ഷൻസ് ഉൾപ്പടെ നിരവധി സൗകര്യങ്ങൾ ജിയോ പേജസ് ബ്രൗസറിലുണ്ട്.കൂടാതെ ഉപയോക്താക്കൾക്ക് വെബ് പേജുകൾ പിൻ ചെയ്ത് വെക്കാനുള്ള സംവിധാനവുമുണ്ട്. നിലവിൽ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ മാത്രമാണ് ജിയോ പേജസ് ബ്രൗസർ ലഭ്യമാക്കിയിരിക്കുന്നത്. ഗൂഗിൾ, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഓപെര സോഫ്റ്റ് വെയർ, അഡോബി സിസ്റ്റംസ്, ഇന്റൽ, ഐബിഎം, സാംസങ് എന്നിവയുമായി സഹകരിച്ചാണ് ജിയോ പേജസ് തയ്യാറാക്കിയിരിക്കുന്നത്.

Readers Comment

Add a Comment