Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:29 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ ഓഹരി വിപണിയിൽ വൻ തിരിച്ചടി. കനത്ത വില്പന സമ്മർദത്തെ തുടർന്ന് ഓഹരി സൂചികകൾ കൂപ്പുകുത്തി. വ്യാപാരം അവസാനിക്കാറായപ്പോൾ സൂചിക രണ്ട് ശതമാനം താഴ്ന്നു. സെൻസെക്‌സ് 1097.98 പോയിന്റ് ഇടിഞ്ഞ് (2.69%) 39,696.76ലെത്തി. നിഫ്റ്റി 304.75 പോയിന്റ് (2.55%) ഇടിഞ്ഞ് 11,666.30ലെത്തി.

നിഫ്റ്റിയിൽ പ്രമുഖ ഓഹരികളായ എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫൈനാൻസ്, ഇൻഫോസിസ് തുടങ്ങിയവ 2.60% മുതൽ 3.76% വരെ താഴ്ന്നു. അതേസമയം, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോകോർപ്, ഹിൻഡാൽകോ, ജെ.എസ്.ഡബ്ല്യൂ സ്റ്റീൽ എന്നിവ 1.15-2.52 ശതമാനത്തോളം ഉയർന്നു.

സെൻസെക്‌സിൽ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫസി ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നിവ 400ൽ ഏറെ പോയിന്റ് താഴ്ന്നൂ.. 1,185 രൂപയുണ്ടായിരുന്ന ഇൻഫോസിസ് ഓഹരി 3.69% നഷ്ടത്തിൽ 1,094.20 രൂപയിലാണ് വ്യാപാരം നടന്നത്.

കൊവിഡ് വ്യാപനം രണ്ടാം ഘട്ടം രൂക്ഷമായതോടെ യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ഇതോടെ യൂറോപ്യൻ വിപണികൾ കനത്ത തിരിച്ചടി നേരിടുകയാണ്. യു.കെയുടെ എഫ്ടിഎസ്‌ഇ 100 ബെഞ്ച്മാർക്ക് (2.07%) നഷ്ടം നേരിട്ടു.

Readers Comment

Add a Comment