Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വരിക്കാരെ ആകർഷിക്കാൻ നിരവധി പ്ലാനുകളുമായി ബി എസ് എൻ എൽ . ഒക്ടോബർ 1നാണ് 449 രൂപ മുതൽ കുറഞ്ഞ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ തുടങ്ങിയത്. കേവലം 449 രൂപയ്ക്ക് പ്രതിമാസം 3300 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാൻ കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും ലഭ്യമാണ്. അഅതായത് ഏകദേശം 14 പൈസയ്ക്ക് 1 ജിബി ഡേറ്റ ലഭിക്കും.
ജിയോ ബ്രോഡ്ബാൻഡ് തുടങ്ങിയത് ബിഎസ്എൻഎലിന് വെല്ലുവിളിയാണ്. വരിക്കാരെ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് പുതിയ ഓഫറുകളുമായി ബി എസ് എൻ എൽ എത്തിയിരിക്കുന്നത്. പുതുതായി ആരംഭിച്ച ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ 449 രൂപ, 799രൂപ, 999 രൂപ, 1,499 രൂപ എന്നിങ്ങനെയുള്ള പ്ലാനുകൾ ഉൾപ്പെടുന്നു.449 രൂപയുടെ ‘ഫൈബർ ബേസിക്’ പ്ലാനിൽ 30 എംബിപിഎസ് വേഗത്തിൽ ഉപയോക്താവിന് 3300 ജിബി ഡേറ്റ ഉൾപ്പടെയുള്ള നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ, എഫ്യുപി പരിധി തീർന്നുകഴിഞ്ഞാൽ വേഗം 2 എംബിപിഎസിലേക്ക് കുറയും. കൂടാതെ, ബിഎസ്എൻഎൽ ഇതര നെറ്റ്വർക്കിലേക്ക് ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിങ് സൗകര്യങ്ങളും ഉപയോഗിക്കാൻ കഴിയും. ആൻഡമാൻ നിക്കോബാർ സർക്കിൾ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഫൈബർ ബേസിക് പ്ലാൻ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് പ്ലാൻ ലഭിക്കുന്നത്. ബിഎസ്എൻഎൽ ഫൈബർ പ്രീമിയം, ഫൈബർ അൾട്രാ പ്ലാനുകളും ഡിസ്‌നി + ഹോട്ട്സ്റ്റാർ പ്രീമിയം അംഗത്വം വാഗ്ദാനം ചെയ്യുമെന്നതും ശ്രദ്ധേയമാണ്.
23.67°C








