Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:56 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആൻഡ്രോയ്ഡിൻ്റെ ഗൂഗിൾ പ്ലേസ്റ്റോറിനും ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിനും പകരമായി സ്വന്തം ആപ്പ് സ്റ്റോർ തുടങ്ങാനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ ഡിജിറ്റൽ സർവീസ് മാർക്കറ്റ് അമേരിക്കൻ കുത്തക കമ്പനികളായ ആപ്പിളും ഗൂഗിളും അടക്കി ഭരിക്കുകയാണെന്നും അത് പൊളിക്കണമെങ്കിൽ സ്വന്തം ആപ്പ് സ്റ്റോർ അത്യാവശ്യമാണെന്നും അധികൃതർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗൂഗിളിന്റെ നയങ്ങൾ തങ്ങളുടെ വളർച്ചയ്ക്ക് തടസം നിൽക്കുന്നുവെന്ന ആരോപണം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിന്ന് ഉയരുന്നുണ്ട്. ഇന്ത്യയിൽ 50 കോടിയോളം സ്മാർട്‌ഫോൺ ഉപയോക്താക്കളുണ്ട്. അതിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ഫോണുകളാണ്. നിലവിൽ 1200 ഓളം സർക്കാർ മൊബൈൽ ആപ്ലിക്കേഷനുകളും പേടിഎമ്മും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ഒരു മൊബൈൽ ആപ്പ് സ്റ്റോർ സർക്കാരിനുണ്ട്. സിഡാക് വികസിപ്പിച്ച ഈ ആപ്പ് സ്റ്റോറിൽ, ഉമാങ്, ആരോഗ്യസേതു, ഡിജിലോക്കർ തുടങ്ങിയ 61 സർക്കാർ ആപ്ലിക്കേഷനുകളാണ് ഉള്ളത്.
മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് സ്വന്തം ആപ്പ് സ്റ്റോർ അവതരിപ്പിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ചില ഇന്ത്യൻ ടെക് കമ്പനികളും സർക്കാരിൻ്റെ ഈ നീക്കത്തിനു പിന്തുണ നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഇൻ ആപ്പ് പർച്ചേസുകളിൽ 30 ശതമാനം കമ്മീഷൻ ഗൂഗിളിനു കൊടുക്കണമെന്നും ഇത് ചെറു കമ്പനികൾക്ക് തിരിച്ചടിയാണെന്നും അവർ പറയുന്നു. എന്തായാലും ഇത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക പ്രസ്താവനകളോ പ്രഖ്യാപനങ്ങളോ നടത്തിയിട്ടില്ല.

Readers Comment

Add a Comment