Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇലക്ട്രിക്ക് ബൈക്ക് നിർമ്മാതാക്കളായ ഒകിനാവ ഓട്ടോ ടെക്കിന്റെ പുതിയ സ്കൂട്ടർ പ്രെയിസ് പ്രോ  വിപണിയിലെത്തി. 71990 രൂപയാണ് സ്കൂട്ടറിന്റെ വില. പ്രെയിസ് ശ്രേണിയിൽ കമ്പനി അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലാണ് പ്രോ. ഗ്ലോസി റെഡ്  ബ്ലാക്ക്, ഗ്ലോസി സ്പാര്ക്കിൾ ബ്ലാക്ക് നിറങ്ങളിലാണ് സ്കൂട്ടർ വിപണിയിലെത്തുക. 

അഴിച്ചെടുക്കാവുന്ന വിധത്തിലുള്ള രണ്ട് കിലോ വാട്ട് അവർ ലിഥിയം അയൺ ബാറ്ററിയും ഒരു കിലോ വാട്ട് ബ്രഷ് രഹിത വൈദ്യുത മോട്ടോറുമാണ് വാഹനത്തിലുള്ളത്. സ്കൂട്ടർ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 110  കിലോമീറ്റർ സഞ്ചാരം പ്രദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ വീട്ടിൽ ലഭ്യമായ പ്ളഗ് പോയിന്റിൽ ചാർജ് ചെയ്യാനാകുന്ന രീതിയിലാണ് ചാർജർ രൂപ കൽപ്പന ചെയ്‌തിരിക്കുന്നത്‌.

Readers Comment

Add a Comment