Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് സ്വർണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്. സ്വർണ്ണ വില കുതിച്ചുയർന്ന പശ്ചാത്തലത്തിലാണ് ഇറക്കുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്. ജൂലൈ മാസത്തെ കണക്കനുസരിച്ച് ഇറക്കുമതി 38 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയം 72 ടൺ ആയിരുന്നു. 2019 ഓഗസ്റ്റിൽ ഇത് 30 ടണ്ണിലേക്കു താഴ്ന്നു.മൂന്ന് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 

ഇറക്കുമതി കുറഞ്ഞുവെങ്കിലും ചെലവ് കൂടുകയാണ്. ഈ വർഷം ഏപ്രിൽ- ജൂലൈ കാലയളവിൽ സ്വർണ്ണ ഇറക്കുമതി ചിലവിൽ 15.5 ശതമാനം വർധന രേഖപ്പെടുത്തി.  വില ഉയരുന്ന സാഹചര്യത്തിൽ സ്വർണ്ണ ഉപഭോഗത്തിലും ഇടിവ് ഉണ്ടായിട്ടുണ്ട്. രൂപക്കെതിരെ ഡോളറിന്റെ മൂല്യം ഉയർന്നതും കഴിഞ്ഞ ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതുമാണ് സ്വർണ്ണത്തിന്റെ വില വർധനവിന് കാരണമായി വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Readers Comment

Add a Comment