Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിമാന മൊബൈല്‍ സേവനം ഏര്‍പ്പെടുത്തി ഇന്ത്യയിലെ മുന്‍നിര സേവനദാതാക്കളായ റിലയന്‍സ് ജിയോ. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു സേവനം നിലവില്‍ വരുന്നത്. പാനസോണിക് അനുബന്ധ കമ്പനിയായ എയ്റോമൊബൈലുമായി ചേര്‍ന്നാണ് ജിയോ നൂതനമായ ഈ സേവനം അവതരിപ്പിക്കുക.

''ജിയോ പോസ്റ്റ് പെയ്ഡ് പ്ലസിലൂടെ ഗുണനിലവാരമുള്ള സേവനം നല്‍കുന്നതിനൊപ്പം എയ്റോമൊബൈലുമായുള്ള പങ്കാളിത്തത്തിലൂടെ ആകര്‍ഷകമായ നിരക്കില്‍ ഫ്‌ലൈറ്റ് റോമിംഗ് സേവനങ്ങള്‍ നല്‍കാനും സാധിക്കും. ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കള്‍ക്ക് 20,000 അടി ഉയരത്തില്‍ പോലും തടസമില്ലാതെ സേവനം എത്തിക്കാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.''- ജിയോ ഡയറക്ടറര്‍ ആകാശ് അംബാനി പറഞ്ഞു.

499 രൂപയിലാണ് പ്ലാനുകളുടെ തുടക്കം. ഒരു ദിവസത്തെ വാലിഡിറ്റിയില്‍ 250 എംബി ഡേറ്റയും 100 മിനിട്ട് ഔട്ട്‌ഗോയിങ് കോളുകളും 100 എസ്എംഎസുകളും ഈ പ്ലാനില്‍ ലഭിക്കും. 699 രൂപയ്ക്ക് 500 എംബി ഡേറ്റയും 999 രൂപയ്ക്ക് ഒരു ജിബി ഡേറ്റയും ലഭിക്കും. വാലിഡിറ്റി, കോള്‍, എസ്എംഎസ് എന്നിവകള്‍ക്ക് വ്യത്യാസമില്ല.

Readers Comment

Add a Comment