Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ സ്വർണ്ണ വില കുറഞ്ഞു. തുടർച്ചയായ വിലക്കയറ്റത്തിന് ശേഷം വലിയ ഇടിവാണ് ഇപ്രാവശ്യം രേഖപെടുത്തിയത്. ഒറ്റയടിക്ക് പവന് 560 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 70 രൂപയും കുറഞ്ഞു. ഇതേതുടർന്ന് പവന് 37600 രൂപയും ഗ്രാമിന് 4700 രൂപയുമാണ്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഇടിഞ്ഞു ഔണ്‍സിന് 1913 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

സെപ്റ്റംബര്‍ അഞ്ചിന് പവന് 37,360 രൂപയിലേയ്ക്ക് താഴ്ന്നശേഷം തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണ വില അല്പാല്പമായി ഉയർന്ന സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് ഇന്നലെ വീണ്ടും തിരിച്ചെത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 38,160 രൂപയും ഒരു ഗ്രാമിന് 4,770 രൂപയുമായിരുന്നു വില. 

വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് 61.30 രൂപയാണ് വില. എട്ടുഗ്രാമിന് 490.40 രൂപയും കിലോഗ്രാമിന് 61,300 രൂപയുമാണ് വില.

Readers Comment

Add a Comment