Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യ ഓൺലൈൻ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നു. സെപ്റ്റംബര്‍ 23 നാണ് ലോഞ്ചിങ്. ഉപഭോക്താക്കളുടെ സഹായത്തിനായി ഓണ്‍ലൈന്‍ ടീം പ്രവർത്തിക്കുമെന്നും, ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്നും ആപ്പിൾ അറിയിച്ചു.

ആപ്പിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും ഫോൺ കോൾ സഹായവും ഇംഗ്ലീഷിൽ ഓൺലൈൻ സഹായവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ വിപണി വിപുലീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ആപ്പിള്‍ റീട്ടെയില്‍ പ്ലസ് പീപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡീഡ്രെ ഓബ്രിയന്‍ പറഞ്ഞു. 

വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പിള്‍ ഉത്പന്നങ്ങളില്‍ വിലയിളവും ധനസഹായ ഓപ്ഷനുകളും ലഭ്യമാകും. കോവിഡ് സാഹചര്യത്തില്‍ ബ്ലൂഡാര്‍ട്ട് വഴി കോണ്‍ടാക്‌ട് ലെസ് ഡെലിവറിയാണ് ആപ്പിള്‍ മുന്നോട്ടുവെക്കുന്നത്. 

Readers Comment

Add a Comment