Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:51 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊക്കകോള ഇന്ത്യയില്‍ സ്വന്തം ബോട്ടിലിംഗ് സംവിധാനം അവസാനിപ്പിച്ച്, ബോട്ടിലിംഗ് പൂര്‍ണമായും ഫ്രാഞ്ചൈസികള്‍ക്ക് കൈമാറുന്നു. ചെലവേറിയ പ്രവര്‍ത്തനങ്ങള്‍ക്ക് കത്രിക വയ്ക്കുന്നതിന്റെയും, പുതിയ ഉത്പന്ന നിരയുടെ വിപണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായാണ് ബോട്ടിലിംഗ് മുഴുവനായും ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള ആലോചന. വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും സ്വന്തം ബോട്ടിലിംഗ് വിഭാഗം നിറുത്താന്‍ തീരുമാനിച്ചതായി കമ്പനി തുറന്നു സമ്മതിക്കുന്നില്ല. ഇന്ത്യയില്‍ കൊക്കകോളയുടെ സ്വന്തം ബോട്ടിലിംഗ് കമ്പനി ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ആണ്. നിലവില്‍ എച്ച്.സി.സി.ബിക്ക് രാജ്യത്ത് 18 ബോട്ടിലിംഗ് പ്‌ളാന്റുകളുണ്ട്. ഇത്രയും പ്‌ളാന്റുകളിലായാണ് ഇന്ത്യയില്‍ വിറ്റഴിയുന്ന കൊക്കകോളയില്‍ മൂന്നില്‍ രണ്ട് ഭാഗവും കുപ്പിയില്‍ നിറയ്ക്കുന്നത്. സ്വതന്ത്ര ബോട്ടിലിംഗ് ഫ്രാഞ്ചൈസികളുടെ നിലവിലെ എണ്ണം 13. സ്വന്തം പ്‌ളാന്റുകളില്‍ ഇപ്പോള്‍ നടക്കുന്ന ബോട്ടിലിംഗ് ഘട്ടംഘട്ടമായി നിറുത്തി, അത് ഫ്രാഞ്ചൈസികള്‍ക്കു കൈമാറാനാണ് പരിപാടി. ഈ കൈമാറ്റത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ കമ്പനി അധികൃതരുടെ മറുപടി ഇങ്ങനെ: നിലവില്‍ കൊക്കകോളയുടെ ബോട്ടിലിംഗ് സംവിധാനം ഇന്ത്യയില്‍ ഭംഗിയായി നടക്കുന്നു. എന്തെങ്കിലും തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സമീപഭാവിയില്‍ ഉദ്ദേശിച്ചിട്ടില്ല. കമ്പനി നിഷേധിക്കുന്നെങ്കിലും, വാണിജ്യമേഖലയിലെ ചൂടന്‍ വാര്‍ത്തയാണ് അമേരിക്കന്‍ ശീതളപാനീയ ഭീമന്‍ ഇന്ത്യയില്‍ സ്വന്തം ബോട്ടിലിംഗ് ബിനിസന് അവസാനിപ്പിക്കുന്നു എന്നത്. 2018 സാമ്പത്തിക വര്‍ഷം ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസിന്റെ വരവ് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 9082 കോടി രൂപയാണ്. 2020-ഓടെ 2.5 ബില്യണ്‍ ഡോളറിന്റെ വിറ്റുവരവ് ലക്ഷ്യമിട്ട് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പുനസ്സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് അധിക മുടക്കുമുതലുള്ള സ്വന്തം ബോട്ടിലിംഗ് പ്‌ളാന്റ് ഉപേക്ഷിച്ച്, ആ ജോലി പുറംകരാര്‍ നല്‍കുന്നതെന്നു വേണം കരുതാന്‍. സീറോ ഷുഗര്‍ ഡ്രിങ്ക്‌സ്, ഡയറി ബിവറേജസ്, ജ്യൂസുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, കാപ്പി, ചായ... അങ്ങനെ മാറിവരുന്ന അഭിരുചികളെ തൃപ്തിപ്പെടുത്തും വിധം ഉത്പന്ന നിരയില്‍ വലിയൊരു പരിവര്‍ത്തനഘട്ടത്തിലാണ് കൊക്കകോള. ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ പ്രതാപം രുചിവൈവിധ്യത്തിലൂടെ തിരിച്ചുപിടിക്കാനാണ് പുറപ്പാടെന്ന് ചുരുക്കം. ലോകത്ത്, കൊക്കകോളയുടെ ആറാമത് വലിയ വിപണിയാണ് ഇന്ത്യ. 25 സംസ്ഥാനങ്ങളിലായി നിലവിലുള്ള 20 ലക്ഷം ഔട്ട്‌ലെറ്റുകള്‍ക്കു പുറമേ പത്തു ലക്ഷം പുതിയ ഔട്ട്‌ലെറ്റുകള്‍ കൂടി ആരംഭിക്കും. ഇപ്പോള്‍ അഞ്ചു മേഖലകളിലായി പ്രവര്‍ത്തിക്കുന്ന കമ്പനി, ആധുനികവത്കരണത്തിന്റെ ഭാഗമായി മേഖലകള്‍ പുനക്രമീകരിച്ച് ഏഴാക്കും. ശീതളപാനീയ വിപണി കാത്തിരിക്കുന്നത് ചൂടന്‍ മത്സരത്തിനു തന്നെ.

Readers Comment

Add a Comment