Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:05 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതിയ മോഡല്‍ അവതരിപ്പിക്കുന്ന ആഴ്ച 15,000 യൂണിറ്റുകളുടെ ബുക്കിംഗ്. ഒരാഴ്ച പിന്നിടും മുമ്പ് അത് 20,000 യൂണിറ്റിലെത്തുക. ഏതു കാര്‍ നിര്‍മ്മാണ കമ്പനിയുടെയും സ്വപ്‌നങ്ങളിലൊന്നാകും അത്. 2019 മേയ് മധ്യത്തോടെ ഇന്ത്യയില്‍ ഹ്യുണ്ടായുടെ ആദ്യ സബ്‌കോംപാക്റ്റ് എസ്.യു.വിയായ ഹ്യുണ്ടായ് വെന്യു ലോഞ്ച് ചെയ്തപ്പോള്‍ ലഭിച്ച ബുക്കിംഗ് കണക്കുകള്‍ ലോകത്ത് ഏത് ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളെയും കൊതിപ്പിക്കും. എസ്.യു.വി വിഭാഗത്തില്‍ ക്രിറ്റ കുറിച്ചിട്ട വിജയാഘോഷമൊതുങ്ങുന്നതിനു മുമ്പാണ് സബ് കോംപാക്റ്റ് വെന്യുവുമായി ഹ്യുണ്ടായ് വീണ്ടുമൊരു അദ്ഭുതം സൃഷ്ടിച്ചത്. ഇന്ത്യയിലെ ആദ്യ കണക്ടഡ് കാര്‍ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന വെന്യുവിന് കാര്‍ പ്രേമികളെ ഹരംപിടിപ്പിക്കുന്ന പ്രത്യേകതകള്‍ ഒരുപാടുണ്ട്. കണ്ടാല്‍ നോക്കിനിന്നു പോകുന്ന രൂപകല്പന, ക്രോമിന്റെ തിളക്കമുള്ള ഹെക്‌സഗണല്‍ ഗ്രില്‍, ചതുര ഹെഡ് ലാംപിന് അതിരിട്ടൊഴുകുന്ന എല്‍.ഇ.ഡി, വേറിട്ടു നില്‍ക്കുന്ന ഇന്‍ഡിക്കേറ്റര്‍, പ്രെജക്റ്റഡ് വീല്‍ ആര്‍ച്ച്, ഡയമണ്ട് കട്ട് അലോയ് വീല്‍, സണ്‍ റൂഫ്... അങ്ങനെ ഇടിമുഴക്കം തീര്‍ത്താണ് വെന്യുവിന്റെ വരവ്. ഇതു പുറംകാഴ്ച. പുറത്തെ ഗരിമയും അഴകും ഒട്ടും ചോരാത്ത ഇന്റീരിയറിന് അടിമുടി ന്യൂജെന്‍ ലുക്ക്. ബ്‌ളൂലിങ്ക് കണക്ടിവിറ്റിയുള്ള, പ്രൊജക്റ്റഡ് എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്റര്‍ഫേസ് വെന്യുവിനെ പുതിയ കാലത്തിന്റെ താരമാക്കുന്നു. പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, റിയര്‍ എ.സി വെന്റ്, ടില്‍റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീല്‍, വയര്‍ലസ് ചാര്‍ജിംഗ് സംവിധാനം, രണ്ട് യു.എസ്.ബി പോര്‍ട്ടുകള്‍, മറ്റു കാറുകളില്‍ കാണാത്ത എയര്‍ പ്യൂരിഫയര്‍... ഒരു ചെറു കാറില്‍ സ്വപ്‌നം കാണാന്‍ പോലുമാകാത്ത ഫീച്ചറുകളാണ് വെന്യുവില്‍ ഹ്യുണ്ടായ് അവതരിപ്പിച്ചിരിക്കുന്നത്. ബ്‌ളൂ ലിങ്ക് കണക്ടിവിറ്റിയാണ് വെന്യുവിന്റെ യുണീക് ഫീച്ചര്‍. വോഡഫോണ്‍ മൊബൈലുമായി ചേര്‍ന്നാണ് ഈ സംവിധാനം. വെന്യുവില്‍ ഒരു വോഡഫോണ്‍ സിം ഉണ്ട്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ബ്‌ളൂലിങ്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. വെന്യുവിലെ 33 ഫീച്ചറുകള്‍ പിന്നെ നിങ്ങളുടെ വിരല്‍ത്തുമ്പിലാണ്. വീട്ടിലിരുന്ന് കാര്‍ ട്രാക്ക് ചെയ്യുന്നതു മുതല്‍ നിങ്ങള്‍ കാറിലേക്കു കയറുന്നതിനു മുമ്പുതന്നെ എ.സി ഓണാക്കുന്നതു വരെ സിംപിള്‍. അഞ്ചു പേരുടെ മൊബൈലില്‍ വരെ ഈ കണക്റ്റിവിറ്റി നല്‍കാം. സുരക്ഷാ ഉപാധികളില്‍ വിട്ടുവീഴ്ചയില്ല. ട്രാക്ഷന്‍ കണ്‍ട്രോള്‍ ബട്ടന്‍, ഇലക്ട്രോണിക് സറ്റബിലിറ്റി കണ്‍ട്രോള്‍, ഉയര്‍ന്ന വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകള്‍, ഡ്രൈിവിംഗ് സീറ്റിലിരുന്നാല്‍ വിശാലമായ കാഴ്ചസൗകര്യം... പെട്രോള്‍, ഡീസല്‍ വേരിയന്റുകളുണ്ട്. ഇ, എസ്, എസ് എക്‌സ്, എസ് എക്‌സ് പ്‌ളസ്, എസ് എക്‌സ്- ഒ എന്നിങ്ങനെ അഞ്ച് ബെര്‍ത്തിലായാണ് ഫീച്ചറുകള്‍. മാന്വല്‍/ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് ലിറ്ററിന് 23.7 കിലോമീറ്റര്‍ വരെ. എന്‍ജിന്‍ 1396 സി.സി വരെ. വിലയാണ് അദ്ഭുതം. 6.5 ലക്ഷം മുതല്‍ 11.10 ലക്ഷം വരെ (എക്‌സ് ഷോറൂം) ഒറ്റവാക്കില്‍ കിടു.

Readers Comment

Add a Comment