Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആമസോണ്‍ ഇന്ത്യയും യുഎസിലെ ഏറ്റവും വലിയ വയര്‍ലെസ് സ്ഥാപനമായ വെരിസോണ്‍ കമ്യൂണിക്കേഷന്‍സുമാണ് പുതിയ നിക്ഷേപത്തിനൊരുങ്ങുന്നത്. പ്രതിസന്ധിയിലായ വൊഡാഫോണ്‍ ഐഡിയയില്‍ 30,000 കോടി രൂപ നിക്ഷേപമാണ് ഇവർ നടത്താൻ ഒരുങ്ങുന്നത്.

എജിആര്‍ കുടിശ്ശിക തീര്‍ക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെ നിക്ഷേപം നടത്തുന്നതുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് . പുറത്തു നിന്ന് നിക്ഷേപം സമാഹരിക്കാതെ കുടിശ്ശിക അടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ വൊഡാഫോണ്‍ ഐഡിയ. പണമില്ലാത്തതിന്റെ പേരില്‍ നിര്‍ത്തിവെച്ചിരുന്ന വികസന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്താമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ലൈസന്‍സ് ഫീ, സ്പെക്ട്രം യൂസേജ് ചാര്‍ജ്, പലിശയും പിഴയും എന്നീ ഇനങ്ങളിലായി 50,400 കോടി രൂപയാണ് കമ്പനി നല്‍കാനുള്ളത്. ഇതില്‍ 7,854 കോടി രൂപയാണ് ഇതിനകം അടച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ കമ്പനിയുടെ ബാധ്യത 25,460 കോടി രൂപയായി ഉയര്‍ന്നിരുന്നു.

Readers Comment

Add a Comment