Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി താഴ്ന്നു. ഗ്രാമിന് 4700 രൂപയാണ് നല്‍കേണ്ടത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,964 ഡോളറാണ് വില.

ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച്ച 240 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് വീണ്ടും വില കുറഞ്ഞത്.

കഴിഞ്ഞ ഓഗസ്റ് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ചാഞ്ചാട്ടം പ്രകടമായിരുന്നു. വില കൂടുകയും കുറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ഓഗസ്റ്റ് 20 ന് പവന് 560 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള നാല് ദിവസം വിലയില്‍ മാറ്റമുണ്ടാകാതെ 38,880 രൂപയില്‍ തുടരുകയായിരുന്നു. ഇതിന് ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പവന് 320 രൂപയും ബുധനാഴ്ച്ച 240 രൂപയും കുറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്ബത്തിക മാന്ദ്യത്തിനൊപ്പം കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചു. ഈ സാമ്ബത്തിക വര്‍ഷത്തെ ആദ്യ നാല് മാസത്തില്‍ (ഏപ്രില്‍- ജൂലൈ 2020) കാലളവില്‍ ഇറക്കുമതിയിലെ ഇടിവ് 81 ശതമാനമാണ്. ജൂലൈ മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

Readers Comment

Add a Comment