Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതിയ സാംസങ് ഗാലക്‌സി എം 31 എസ് നാളെ മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇത് സാംസങ് ഓണ്‍ലൈന്‍ ഷോപ്പ് വഴിയും റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും വില്‍പനയ്ക്കായി ലഭ്യമാകും. ഈ സ്മാര്‍ട്ട്ഫോണിന്റെ 6 ജിബി റാം ബേസ് വേരിയന്റിന് 19,499 രൂപയും, 8 ജിബി റാം ഓപ്ഷന് 21,499 രൂപയുമാണ് വില വരുന്നത്. മിറേജ് ബ്ലാക്ക്, മിറേജ് ബ്ലൂ തുടങ്ങിയ നിറങ്ങളില്‍ ഈ സ്മാര്‍ട്ഫോണ്‍ ലഭ്യമാകും.

ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത വണ്‍ യുഐയില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഗാലക്‌സി എം 31 എസ് 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോര്‍ എക്‌സിനോസ് 9611 SoC പ്രോസസറാണ് ഈ സ്മാര്‍ട്ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്ന 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജാണ് സാംസങ് ഗാലക്‌സി എം 31 എസിന് ഉള്ളത്.

സാംസങ് ഗാലക്സി എം 31 എസിന്റെ ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പില്‍ 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ വരുന്നു. 12 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, 5 മെഗാപിക്സല്‍ ഡെപ്ത് ഷൂട്ടര്‍, 5 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍ എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ സെന്‍സറും സാംസങ് ഗാലക്‌സി എം 31 എസിനുണ്ട്.

സാംസങ് ഗാലക്‌സി എം 31 എസില്‍ സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. ബണ്ടില്‍ ചെയ്‌ത 25W ചാര്‍ജര്‍ വഴി അതിവേഗ ചാര്‍ജിംഗിനെ പിന്തുണയ്‌ക്കുന്ന 6,000 എംഎഎച്ച്‌ ബാറ്ററിയാണ് ഈ സ്മാര്‍ട്ഫോണില്‍ വരുന്നത്. 4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, GPS / A-GPS, യുഎസ്ബി ടൈപ്പ് സി, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

Readers Comment

Add a Comment