Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു. 2022 മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് വരെയാണ് നിയമനം. എസ്ബിഐയുടെ നാലാമത്തെ മാനേജിംഗ് ഡയറക്ടറാണ് അശ്വനി ഭാട്ടിയ.
നിലവില്‍, അരിജിത് ബാസു, ദിനേഷ് ഖാര, സിഎസ് സേട്ടി എന്നിവരാണ് ബാങ്കിന്റെ മൂന്ന് മാനേജിംഗ് ഡയറക്ടര്‍മാര്‍. മേയ് മാസത്തില്‍ ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോയാണ് ഭാട്ടിയയുടെ പേര് നിര്‍ദ്ദേശിച്ചത്. മാര്‍ച്ച് 31ന് വിരമിച്ച പികെ ഗുപ്തയുടെ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാണ് അശ്വിന് ഭാട്ടിയ.
22.81°C








