Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം ഫാന്റസി ഗെയിമിങ് സ്റ്റാര്‍ട്ടപ്പായ ഡ്രീം ഇലവന്‍ (Dream11) സ്വന്തമാക്കി. 222 കോടി രൂപയ്ക്കാണ് ഈ വര്‍ഷത്തെ കരാര്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിലവില്‍ ഐപിഎല്ലിന്റെ സഹ സ്‌പോണ്‍സറാണ് ഡ്രീം ഇലവന്‍. മൂന്നു വര്‍ഷത്തേക്കാണ് ഡ്രീം ഇലവന്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളായ മലയാളി സംരംഭകന്‍ ബൈജൂ രവീന്ദ്രന്റെ ‘ബൈജൂസ് ആപ്പ്’, അണ്‍അക്കാദമി തുടങ്ങിയവര്‍ ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നാണ് ഡ്രീം ഇലവന്‍ ഇക്കുറി ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായത്. ബൈജൂസ് ആപ്പ് 201 കോടി രൂപയും അണ്‍അക്കാദമി 170 കോടി രൂപയുമാണ് മുന്നോട്ടുവച്ചതെന്നാണ് വിവരം.

Readers Comment

Add a Comment