Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:50 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 2021 ജൂലായ് വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി ഫേസ്ബുക്ക്. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ നല്‍കുമെന്നും മേധാവികള്‍ അറിയിച്ചു.

അതേസമയം, വൈറസ് വ്യപനം കുറയുന്നതിനനുസരിച്ച് ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസുകള്‍ തുറക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും ഓഫീസുകള്‍ തുറക്കുക.സര്‍ക്കാറില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കമ്പനിയില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം തുടരാന്‍ തീരുമാനിച്ചതായി ഫേസ്ബുക്ക് പറഞ്ഞു. ഫേസ്ബുക്കിന്റെ ലോകത്തിലെ വിവിധ സ്ഥലങ്ങളിലെ ഓഫീസുകള്‍ കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി.

Readers Comment

Add a Comment