Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:56 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി ഒരു ഉത്തരവ് വരുന്നത് വരെ നടത്തരുതെന്ന് സുപ്രീം കോടതി. മാര്‍ച്ചിലെ കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് ബിഎസ് 4 വാഹനങ്ങള്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെട്ടതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അസാധാരാണമായാണ് ആ സമയത്ത് ബിഎസ് 4 വാഹനങ്ങളുടെ വില്‍പന വര്‍ദ്ധിച്ചത് എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കേസ് ഓഗസ്റ്റ് 13 ന് വീണ്ടും പരിഗണിക്കും.

ബിഎസ് 4 വാഹനങ്ങള്‍, നിര്‍മാതാക്കള്‍ക്ക് തന്നെ തിരികെ നല്‍കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് ഓട്ടോ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഈ വാഹനങ്ങള്‍ വില്‍ക്കാന്‍ അനുമതിയുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കാം എന്നതായിരുന്നു വാദം. ചില രാജ്യങ്ങളില്‍ ഇപ്പോഴും ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാന്‍ അനുവാദമുണ്ട് എന്നും ഡീലർമാരുടെ അഭിഭാഷകൻ വാദിച്ചിരുന്നു. അപ്പോഴും ഈ വിഷയത്തിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Readers Comment

Add a Comment