Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2019 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം വരുമാനത്തിൽ ജിയോ ഒന്നാമത്.ഇത് ആദ്യമായാണ് ഒരു കമ്പനി ഇത്രയും ചെറിയ കാലയളവിനുള്ളിൽ ഞെട്ടിക്കുന്ന നേട്ടം കൈവരിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് രാജ്യത്തെ മുൻനിര ടെലികോം ബ്രാൻഡ് ആയി മാറിയ ജിയോ ലോഞ്ച് ചെയ്യപ്പെടുന്നത്. അതിശയകരമായ ഓഫറുകൾ നൽകി കമ്പനി രാജ്യത്ത് ചുവടുറപ്പിക്കുകയായിരുന്നു. വൊഡാഫോൺ - ഐഡിയയെ പിന്തള്ളിയാണ് ജിയോ ഈ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. ജിയോയെ നേരിടാൻ വൊഡാഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാറും ലയിപ്പിച്ചിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 10900 കോടി രൂപയാണ് ജിയോയുടെ വിപണി വരുമാന വിഹിതം.

Readers Comment

Add a Comment