Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ധരിച്ചു നടക്കാന്‍ സാധിക്കുന്ന എയര്‍ കണ്ടീനര്‍ അഥവാ വെയറബില്‍ എ.സി അവതരിപ്പിച്ചിരിക്കുകയാണ് സോണി. വര്‍ധിക്കുന്ന അന്തരീക്ഷ ഊഷ്മാവില്‍ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജപ്പാന്‍ കമ്പനിയായ സോണി വെയറബില്‍ എ.സി വിപണയില്‍ ഇറക്കുന്നത്

റയോണ്‍ പോക്കറ്റ് എന്നാണ് എയര്‍ കണ്ടീഷനറിന്റെ പര്. ഈ പോക്കറ്റ് എ.സി സോണി നിര്‍മിച്ച് അവതരിപ്പിച്ചത് ഫസ്റ്റ് ഫ്‌ലൈറ്റ് എന്ന അവരുടെ ക്രൗഡ് ഫണ്ടിങ് പ്‌ളാറ്റ്‌ഫോം വഴിയാണ്.

ചൂടുക്കാലത്തും തണിപ്പുക്കാലത്തും ഒരു പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഈ എ.സി. എന്നാല്‍, റയോണ്‍ പോക്കറ്റിനെ അതിന്റെ പൂര്‍ണതയില്‍ ഉപയോഗിക്കണമെങ്കില്‍ കൂടെ ലഭിക്കുന്ന ഇന്നര്‍ ബനിയന്‍ കൂടി ധരിക്കണം.


'വി' ഷേപ്പ് നെക്കുള്ള ബനിയന്റെ പ്രത്യേക ഭാഗത്ത് തയ്യാറാക്കിയ ചെറിയ പോക്കറ്റില്‍ റയോണ്‍ പോക്കറ്റ് എന്ന ഉപകരണം ഘടിപ്പിക്കണം. ഇരു തോളുകള്‍ക്കും ഇടയിലായിട്ടുള്ള ഭാഗത്തായിരിക്കും വെയറബിള്‍ എ.സി ഘടിപ്പിക്കേണ്ട പോക്കറ്റ് ഉണ്ടാവുക. ശേഷം സോണിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ 'ധരിക്കാവുന്ന എ.സിയെ നിയന്ത്രിക്കാം.

ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. ആപ്പിനെ ബ്ലൂടൂത്ത് വഴി റയോണ്‍ പോക്കറ്റുമായി കണക്ട് ചെയ്ത് ആവശ്യമുള്ള ലെവലില്‍ ശരീരത്തെ തണുപ്പിക്കാനും ചൂടാക്കാനും സാധിക്കും. നിലവില്‍ ജപ്പാനില്‍ മാത്രം ലഭ്യമായ റയോണ്‍ പോക്കറ്റിന് 9,107 ഇന്ത്യന്‍ രൂപ നല്‍കേണ്ടിവരും. താമസിയാതെ മറ്റ് രാജ്യങ്ങളിലും ധരിക്കാവുന്ന എ.സി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സോണി.

 

 

Readers Comment

Add a Comment