Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വര്‍ണ വിലയില്‍ ഇന്നും വന്‍ കുതിപ്പ്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ച്‌ ഒരു പവന്റെ വില 40,000 ത്തോട് അടുത്തു നില്‍ക്കുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,200 ആയി. ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 4900 രൂപയായി. ഇന്നലെ പവന് 480 രൂപ വര്‍ധിച്ച്‌ വില 38,600 ആയിരുന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ച്‌ 4825 രൂപയായി.

ശനിയാഴ്ച 37,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്ത് ദിവസം കൊണ്ട് പവന് 2500 ത്തോളം രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപയായിരുന്നു. തുടര്‍ന്ന് ദിവസേന വില ഉയര്‍ന്നാണ് പുതിയ റെക്കോർഡ് കുറിച്ചത്. 

അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് സ്വര്‍ണവില ഉയരാന്‍ കാരണം. കൂടാതെ, ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായി.

Readers Comment

Add a Comment