Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാംസങ്ങ് ഗ്യാലക്സി എം സീരിസിലെ ഏറ്റവും ലോ എന്‍റ് മോഡല്‍ ഇന്ത്യയില്‍ സാംസങ്ങ് പുറത്തിറക്കുന്നു. സാംസങ്ങ് ഗ്യാലക്സി എം01 കോര്‍ എന്നാണ് ഈ ഫോണിന്‍റെ പേര്. രണ്ട് വേരിയന്‍റിലാണ് ഈ ഫോണ്‍ ഉള്ളത് 1 ജിബി റാം, 2ജിബി റാം. ജൂലൈ 29 മുതല്‍ ഈ ഫോണ്‍ വിപണിയില്‍ ലഭ്യമാകും.

ബ്ലാക്ക്, ബ്ലൂ, റെഡ് നിറങ്ങളിലാണ് ഈ ഫോണ്‍ ലഭിക്കുക. 5.3 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ് പ്ലേയാണ് ഈ ഫോണിനുള്ളത്. 1ജിബി പതിപ്പിന് ഇന്‍റേണല്‍ സ്റ്റോറേജ് 16 ജിബി ലഭിക്കും. 2 ജിബി റാം പതിപ്പിന് 32 ജിബി ഇന്‍റേണല്‍ മെമ്മറി ലഭിക്കും. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച്‌ മെമ്മറി വര്‍ദ്ധിപ്പിക്കാം.

8എംപി പിന്‍ ക്യാമറ ലഭ്യമാണ്. എല്‍ഇഡി ഫ്ലാഷ് ലൈറ്റ് ഇതിനൊപ്പമുണ്ട്. 5എംപി മുന്‍ ക്യാമറയും ലഭിക്കും. 3,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 11 മണിക്കൂര്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് സാംസങ്ങ് വാദം.

വിലയിലേക്ക് വന്നാല്‍ 1ജിബി+16ജിബി മോഡലിന് വില 5499 രൂപയാണ്. 2ജിബി+32ജിബി പതിപ്പിന് വില 6,499 രൂപയാണ്. സാംസങ്ങ് സൈറ്റിലും ഓഫ് ലൈന്‍ സ്റ്റോറുകളിലും ഈ ഫോണ്‍ ലഭ്യമാകും.

Readers Comment

Add a Comment