Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:53 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചോദ്യം: പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം വൃക്കരോഗങ്ങളും വ്യാപിച്ചുവരുന്നതായി വാര്‍ത്തകള്‍ കാണുന്നു. വൃക്കരോഗങ്ങള്‍ക്കുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്?

ഡോ: പ്രവീണ്‍ നമ്പൂതിരി: പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയാണ് വൃക്കരോഗങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍. കുടുംബത്തില്‍ വൃക്കരോഗികളുണ്ടെങ്കില്‍ ഇവരുടെ അനന്തര തലമുറയിലും രോഗം കാണപ്പെടാന്‍ സാധ്യത അധികമുണ്ട്. മൂത്രാശയത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അണുബാധ, വൃക്കയിലെ കല്ലുകള്‍ എന്നിവയ്ക്കു പുറമെ പ്രായാധിക്യവും ഇക്കാര്യത്തില്‍ പ്രധാന ഘടകമാണ്.

ചോദ്യം: വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?
ഡോ. പ്രവീണ്‍ നമ്പൂതിരി: രോഗത്തിന്റെ അഞ്ചു ഘട്ടങ്ങളില്‍ ആദ്യത്തെ മൂന്നു ഘട്ടത്തിലും ലക്ഷണങ്ങള്‍ കാണണമെന്നില്ല. രോഗം തീവ്രസ്വഭാവം കൈവരിച്ചതിനു ശേഷം, നാലാം ഘട്ടത്തിലായിരിക്കും ആദ്യ ലക്ഷണം പോലും കാണുക. കാല്‍നഖങ്ങള്‍ മുതല്‍ മുടി വരെ ശരീരത്തിന്റെ ഏതു ഭാഗത്തും വൃക്കസ്തംഭനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന നീര് ആണ്, വൃക്കരോഗത്തിന്റെ വൈകിയെത്തുന്ന ആദ്യ ലക്ഷണം. ഇത് പാദങ്ങളിലോ കണ്‍പോളകളിലോ മുഖത്തോ ആകാം. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പാള്‍ ആയിരിക്കും ഇത് ശ്രദ്ധയില്‍പ്പെടുക.  മുടികൊഴിച്ചില്‍, അമിതമായ താരന്‍ ശല്യം, തലയോട്ടിയില്‍ ചൊറിച്ചില്‍.  കണ്ണുകള്‍ക്ക് ചൊറിച്ചില്‍, കണ്‍തടങ്ങളില്‍ വീര്‍പ്പ്, ശബ്ദത്തിന് വ്യത്യാസം, സംസാരിക്കാന്‍ ബുദ്ധിമുട്ട്, തൈറോയിഡ് രോഗം, കഴുത്തു ഭാഗത്തെ നീര് എന്നിവ വൃക്കരോഗ ലക്ഷണങ്ങളാകാം.

ശ്വാസതടസ്സം, നെഞ്ചിടിപ്പ്, നെഞ്ചവേദന, ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട്, സ്വാദിന് വ്യത്യാസം, മനംപിരട്ടല്‍, ഛര്‍ദ്ദി, ദഹനക്കേട്, മലബന്ധം, മുട്ടവേദന, സന്ധിവേദന, കാല്‍ കഴപ്പ്, നഖങ്ങളില്‍ നിറവ്യത്യാസം എന്നിവയെല്ലാം വൃക്കരോഗികളില്‍ ലക്ഷണമായി കാണാറുണ്ട്. അതേസമയം വിദഗ്ദ്ധ പരിശോധനയിലൂടെ മാത്രമേ ഇത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെയെന്ന് ഉറപ്പിക്കാനാകൂ.

ചോദ്യം: വൃക്കരോഗത്തിനുള്ള ചികിത്സകള്‍ എന്തെല്ലാമാണ്?
ഡോ. പ്രവീണ്‍ നമ്പൂതിരി: രോഗത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വൃക്കരോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. എന്നാല്‍ നാല്, അഞ്ച് ഘട്ടങ്ങളിലെത്തുമ്പോഴേക്കും രോഗം തീവ്രാവസ്ഥയില്‍ എത്തിയിരിക്കും. വൃക്കകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു തുടങ്ങുന്നതോടെ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നിവ മാത്രമാകും പരിഹാരം.

ചോദ്യം: വൃക്കരോഗങ്ങള്‍ക്കെതിരെ എന്തെല്ലാമാണ് പ്രതിരോധ മാര്‍ഗം?
ഡോ. പ്രവീണ്‍ നമ്പൂതിരി: നേരത്തേ മുതല്‍ ജീവിതശൈലിയും ആഹാരക്രമവും ചിട്ടപ്പെടുത്തി വൃക്കരോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. വറുത്തതും പൊരിച്ചതുമായ മാംസാഹാരം ഒഴിവാക്കി, പരമാവധി സസ്യാഹാരം ശീലിക്കുക, രക്തത്തിലെ ഗ്‌ളൂക്കോസ്, കൊളസ്‌ട്രോള്‍ നില നിയന്ത്രിച്ചു നിറുത്തുക, വ്യായാമം ശീലമാക്കുക തുടങ്ങി ഹൃദ്രോഗത്തെയും പ്രമേഹത്തെയും പ്രതിരോധിക്കാന്‍ കൈക്കൊള്ളാറുള്ള മുന്‍കരുതലുകല്‍ വൃക്കരോഗങ്ങളെ പ്രതിരോധിക്കാനും സഹായകമാണ്. രോഗം നേരത്തേ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ സ്വീകരിക്കുക എന്നത് പ്രധാനമാണ്.


(പ്രമുഖ നെഫ്രോളജിസ്റ്റ് ആയ ഡോ. പ്രവീണ്‍ നമ്പൂതിരി, വൃക്കരോഗികളുടെ ക്ഷേമത്തിനായി രൂപീകരിച്ച സേവ് കിഡിനി ഫൗണ്ടേഷന്റെ സാരഥി കൂടിയാണ്. 

Readers Comment

Add a Comment