Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:11 am
  • 29th November, 2020
  • Mist
24°C24°C
  • Humidity: 100 %
  • Wind: 1.17 km/h

Breaking News

  •   സംസ്ഥാനത്ത് ഇന്ന് 6250 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.           സംസ്ഥാനത്ത് 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് .   .  കെഎസ്എഫ്ഇയുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ചെയർമാൻ ഫിലിപ്പോസ് തോമസ്     തദ്ദേശ തെരഞ്ഞെടുപ്പ്: തപാൽ വോട്ട് അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും.           പരാതിക്കാരായ പിതാവിനോടും മകളോടും അപമര്യാദയായി പെരുമാറിയ സംഭവം ; സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്.
  • രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി-ചെന്നിത്തല
  • കേരളത്തിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഏകീകൃത ബൈലോയ്ക്കായി സുപ്രീം കോടതിയിൽ ഹർജി
  • പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാർശ.
  • കെ.ബി.​ഗണേഷ്കുമാറിനെതിരെ ​ഗുരുതര ആരോപണവുമായി സി.മനോജ് കുമാർ. സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ​ഗണേഷ്കുമാർ എംഎൽഎയാണെന്ന് സി മനോജ് കുമാർ ആരോപിച്ചു. 
i2i News Trivandrum

ചോദ്യം: കാറിലെ എ.സി. അപകടമാണെന്ന് കേട്ടു. ഇത് ശരിയാണോ?

അഖിൽ
തിരുവനന്തപുരം

ഉത്തരം:നേപ്പാളിൽ വിഷ വാതകം ശ്വസിച്ച് എട്ട് മലയാളികൾ മരിച്ചതിനെ തുടർന്ന് കാർബൺ മോണോക്‌സൈഡ് എന്ന വില്ലൻ വാതകത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. വ്യക്തി അറിയാതെയുള്ള മരണം… അഥവാ ജീവനെ ഇഞ്ചിഞ്ചായി കാർന്നെടുക്കുന്ന അവസ്ഥ.

അടച്ചിട്ട മുറികളിൽ മാത്രമല്ല, അടച്ചിട്ട കാറിനുള്ളിൽ നിന്നും കാർബൺ മോണോക്‌സൈഡ് എന്ന വില്ലൻ വാതകം രൂപപ്പെടാറുണ്ടെന്നാണ് ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്.  കാറിനുള്ളിൽ ഏസി ഓണാണെങ്കിൽ വായു സഞ്ചാരം ശരിയായി നടക്കാത്ത സാഹചര്യത്തിലും കാർബൺമോണോക്‌സൈഡ്  രൂപപ്പെടാറുണ്ട്. മദ്യപിച്ചോ ക്ഷീണംകൊണ്ടോ പലപ്പോഴും കാറിൽ ഉറങ്ങിപോകുന്നവർക്ക് കാർബൺമോണോക്‌സൈഡിന്റെ സാന്നിധ്യം മനസിലാക്കാൻ കഴിയണമെന്നില്ല.

കാറിൽ കയറിയാൽ ഉടൻ ഏസി ഓൺ ചെയ്യുന്നത് വിഷവാതകങ്ങൾ പുറം തള്ളുന്നതിന് കാരണമാകും. കാറിന്റെ ഡാഷ് ബോർഡ്, ഇരിപ്പിടങ്ങൾ, എയർഫ്രഷ്‌നർ എന്നിവയിൽ നിന്ന് പുറം തള്ളുന്ന ബെൻസൈം എന്ന വിഷ വാതകം യാത്രക്കാർക്ക് ശാരീരിക അസ്വസ്ഥതകൾ സൃഷ്ടിക്കാൻ കാരണമാകാറുണ്ട്. ചൂടുകാലത്താണ് ഇക്കാര്യം കരുതലോടെ ശ്രദ്ധിക്കേണ്ടത്. ഉഷ്ണസമയത്ത് ബെൻസൈമിന്റെ അളവ് 2000 മുതൽ 4000 മില്ലിഗ്രാം വരെ ഉയരാൻ സാധ്യതയുണ്ട്. അതായത് ഒരാൾക്ക് താങ്ങാൻ പറ്റുന്നതിന്റെ 40 ഇരട്ടിയോളമാണ് ഇത്. താരതമ്യേന അടച്ചിട്ട കാറിനുള്ളിൽ നിന്ന് 10 മിനുട്ട് കൊണ്ട് 20ഡിഗ്രി സെൽസിയസ്
ചൂടാണ് ഉണ്ടാവുന്നത്. ഒരു മണിക്കൂറിൽ ഇത് 40ഡിഗ്രി വരെയായി ഉയരും. പുറത്തെ ചൂട് 70ഡിഗ്രി ഫാരൻ ഹീറ്റാണെങ്കിൽ ഇത് ശരീരത്തെ മാരകമായി രീതിയിൽ ബാധിക്കും. കുട്ടികളുടെ ശരീരത്തെ ഇത്അഞ്ചിരട്ടി വരെ വേഗതയിൽ ചൂടാക്കാനും സാധ്യതയുണ്ട്.

യാത്രക്കാർ ശ്രദ്ധിക്കുക

വാഹനങ്ങൾ ഓൺ ചെയ്ത് ചില്ലുകൾ ഉയർത്തിവച്ച് യാത്രക്കാർ ഉള്ളിൽ ഇരിക്കാതിരിക്കുക.
ഏസിയുടെ കൂളിംഗ് കോയിലിൽ ചോർച്ചയില്ലെന്ന് ഉറപ്പാക്കുക.
ഏസി ഓൺ ചെയ്ത് വാഹനങ്ങളിൽ കിടന്ന് ഉറങ്ങാതിരിക്കുക.

Readers Comment

Add a Comment