Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:51 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമിതഭാരം മൂലമുള്ള പലതരം ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നമ്മുക്ക് നന്നായറിയാം. ഹൃദയത്തിന്റെ അനാരോഗ്യം, ജീവിതശൈലീരോഗങ്ങൾ ഇവയെ ഒക്കെ അമിത വണ്ണം ക്ഷണിച്ച് വരുത്തിയേക്കുമെന്ന് ഭൂരിഭാഗം പേർക്കും അറിയാം. എന്നാൽ അമിതഭാരം സ്ത്രീകളുടെയും പുരുഷൻമാരുടെയും ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കുമെന്ന കാര്യം നിങ്ങൾക്ക് അറിയാമായിരുന്നോ? ഇത് അത്ര നിസ്സാരമല്ല എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദർ പറയുന്നത്. 
18 മുതൽ 45 വയസുവരെ പ്രായമുള്ള ദമ്പതിമാർക്കിടയിൽ ഡൽഹിയിലെ ഒരു ഗവേഷണസംഘം നടത്തിയ പഠനമാണ് പല സുപ്രധാന കാര്യങ്ങളും കണ്ടെത്തിയത്. അമിതഭാരം മൂലം പങ്കാളികൾ തമ്മിലുള്ള ശാരീരിക ആകർഷണവും ലൈംഗികാസക്തിയും 32  ശതമാനത്തോളം കുറയുമെന്ന് പഠനം കണ്ടെത്തി. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ ആസക്തി നഷ്ടപ്പെടുന്ന അവസ്ഥ കൂടുതലായി കാണുന്നതെന്ന് പഠനം ഊന്നിപ്പറയുന്നു. അമിതഭാരം ഒരാളുടെ ലൈംഗികോർജ്ജത്തെയും സ്റ്റാമിനയെയും വലിയ തോതിൽ ബാധിക്കുന്നുവെന്നും അമിതഭാരം ഉള്ളവർ ക്രമേണെ ആത്മവിശ്വാസം ഇല്ലാത്തവരായി മാറുന്നുവെന്നും ഈ മേഖലയിൽ നടന്ന വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ജീവിതശൈലിയിൽ അടിയന്തിര മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ അമിതഭാരം മൂലം നിങ്ങളുടെ സന്തുഷ്ട ലൈംഗിക ജീവിതം തകർന്നേക്കുമെന്ന് വിദഗ്ദർ ഉപദേശിക്കുന്നുണ്ട്. 

Readers Comment

Add a Comment