Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:34 am
  • 10th August, 2026
  • Overcast Clouds
24.2°C24.2°C
  • Humidity: 94 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
sex

ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരങ്ങളിലൊന്നാണ് ലൈംഗികത. എന്നാൽ അമിതമായാൽ അമൃതും വിഷമാണ് എന്നത് പോലെയാണ് ലൈംഗിക വികാരങ്ങളുടെയും കാര്യം. ആ വികാരങ്ങൾക്ക് അടിപ്പെട്ടുപോയാൽ അത് അത്യപകടം തന്നെയാണ്. അമിതമായ ലൈംഗികാസക്തിയെ ഒരു മാനസിക രോഗമായിപോലും വിലയിരുത്താറുണ്ട്. 
ബാല്യകാലത്തുണ്ടാകുന്ന ഒറ്റപ്പെടൽ, ദുരനുഭവങ്ങൾ, സ്നേഹ നിഷേധം മുതലായവ മുതിരുമ്പോൾ ഒരാളിൽ അമിത ലൈംഗികാസക്തി ഉണ്ടാക്കാൻ കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഒരു പ്രായത്തിൽ എതിർ ലിംഗത്തോട് തോന്നുന്ന  കൗതുകവും ആകർഷിക്കാനുള്ള പ്രവണതയും അഡിക്ഷനായി കാണേണ്ടതില്ലെന്നാണ് സെക്സോളജിസ്റ്റുകളുടെ വാദം. ഏറിയും കുറഞ്ഞും ഇത് എല്ലാവരിലും സ്വാഭാവികമാണെന്നാണ് വിലയിരുത്തൽ. 
തന്റെ പങ്കാളിയിൽ നിന്നും 'നോ' കേട്ടാൽ അത് ശരിയായ അർത്ഥത്തിൽ മനസിലാക്കാതെ, അവരെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നത് ഒരർത്ഥത്തിൽ ബലാത്സംഘം തന്നെയാണ്. പങ്കാളിയുടെ ചില സന്ദർഭങ്ങളിലെ 'നോ' ഉൾക്കൊള്ളാനാകുന്നില്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ സെക്സ് അഡിക്റ്റ് ആകാൻ ഇടയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. സ്നേഹം പ്രകടിപ്പിക്കുന്നത് വളരെ സ്വാഭാവികമാണെങ്കിലും ബന്ധമോ പ്രായമോ കൂസാതെ എല്ലാവരോടും ഒരേ അളവിൽ അമിത ലൈംഗികാസക്തി തോന്നിത്തുടങ്ങുകയാണെങ്കിൽ ഉടൻ തന്നെ ഒരു മനോരോഗവിദഗ്ദന്റെ സഹായം തേടാനാണ് സെക്സോളജിസ്റ്റുകളുടെ നിർദേശം. 

Readers Comment

Add a Comment